ഒഫീഷ്യൽ : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന് ഫിഫയുടെ വിലക്ക്
ലോകഫുട്ബോളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒപ്പം കൂട്ടി പുതിയ സീസണിൽ സൗദിയിലെ പുതിയ രാജാക്കന്മാരായി അടക്കിവാഴാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ക്ലബ് അൽ നസ്റിന് റെഡ് കാർഡ് നൽകി ഫിഫ ഫുട്ബോൾ അസോസിയേഷൻ.
താര കൈമാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാതിരുന്ന അൽ നസ്ർ ക്ലബിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റി 2021-ൽ നൽകിയ കേസിലാണ് കരാറിലെ നിയമങ്ങൾ തെറ്റിച്ചത് കണ്ടെത്തിയ ഫിഫ ഒഫീഷ്യൽ ആയി പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സൗദി അറേബ്യൻ ക്ലബ്ബിനെ വിലക്കിയത്.
Al-Nassr have been banned by FIFA from registering new players for failing to pay add-ons owed to Leicester as part of the Ahmed Musa deal. Between 2018-20 Musa triggered £390k (€460k) in performance-related add-ons, which are yet to be paid despite CAS ruling in #LCFC's favour. pic.twitter.com/IlR1T2kuuE
— Ben Jacobs (@JacobsBen) July 12, 2023
നൈജീരിയൻ താരമായ അഹ്മദ് മൂസയെ 20മില്യൺ ഡോളറിന് 2018-ൽ സ്വന്തമാക്കിയ അൽ നസ്ർ കരാർ വ്യവസ്ഥയിലെ അഡിഷണൽ ഉടമ്പടികളിൽ ഉൾപ്പെട്ട 5 ലക്ഷത്തിലധികം ഡോളർ പണം ലെസ്റ്റർ സിറ്റിക്ക് നൽകാത്തതിനാലാണ് പിന്നീട് ഇംഗ്ലീഷ് ക്ലബ്ബ് ഫിഫക്ക് പരാതി നൽകിയത്. ഇതോടെയാണ് ഫിഫ അൽ നസ്റിനെ പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിൽ നിന്നും വിലക്കിയത്.
🚨 FIFA have BANNED Al-Nassr from registering new players for failing to pay add-ons owed to Leicester City as part of the Ahmed Musa deal.
— Transfer News Live (@DeadlineDayLive) July 12, 2023
(Source: @JacobsBen) pic.twitter.com/oyDyzDYPO4
എങ്കിലും ഇഷ്ടംപോലെ പണം കയ്യിലുള്ള അൽ നസ്റിനു ലെസ്റ്റർ സിറ്റിക്ക് നൽകാനുള്ള പണം നൽകി കഴിഞ്ഞാൽ ഫിഫയുടെ വിലക്ക് നീങ്ങും. നിലവിൽ പോർച്ചുഗലിൽ പ്രീസീസൺ പരിശീലനത്തിലാണ് അൽ നസ്ർ ടീം. ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലനം ആരംഭിച്ചിട്ടുണ്ട്, കൂടാതെ അടുത്ത സീസണിലേക്ക് വേണ്ടി പോർച്ചുഗീസ് പരിശീലകനായ കാസ്ട്രോയെയും അൽ നസ്ർ സ്വന്തമാക്കിയിട്ടുണ്ട്.