കൈലിയൻ എംബാപ്പെയ്ക്ക് ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇന്ത്യയിൽ ആരാധകരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയ്ക്ക് ഫ്രാൻസിലേക്കാൾ കൂടുതൽ ഇന്ത്യൻ ആരാധകരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വ്യാഴാഴ്ച പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.ഇന്ത്യൻ ആരാധകർക്കിടയിൽ എംബാപ്പെയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

“ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണ്. എംബാപ്പെയെ ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഇന്ത്യയിൽ അറിയാം.”.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച പാരീസിലെത്തിയ മോദി വെള്ളിയാഴ്ച ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ മാക്രോണിനൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുക്കും.2017-ൽ 180 മില്യൺ യൂറോയുടെ കരാറിൽ എംബാപ്പെ പിഎസ്ജിയിൽ ചേരുകയും ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറുകയും ചെയ്തു.

Rate this post