❝ബ്രസീലുകാരെ വെറുതെ വിടൂ, അവർ ഇപ്പോഴും കരയുകയാണ് ❞ ; നിക്കോളാസ് ഗോൺസാലസ്
കോപ്പ അമേരിക്കയിലെ തകർപ്പൻ വിജയത്തിന് ശേഷം അർജന്റീനിയൻ താരങ്ങളെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാൽ അതിനിടയിൽ ഒളിംപിക്സിൽ ബ്രസീലിന്റെ വിജയവും അര്ജനിനയുടെ പുറത്താകലിലും ഇരു ടീമുകളുടെയും താരങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്.കോപ്പ അമേരിക്കക്കു ശേഷം നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത റിച്ചാർലിസൺ ഹാട്രിക്ക് നേടിയതിനു ശേഷം ഇട്ട ചിത്രത്തിൽ ഇതൊന്നും കോപ്പ അമേരിക്കയിൽ കണ്ടില്ല എന്ന മറുപടിയാണ് ഏഞ്ചൽ ഡി മരിയയും പരഡെസു നൽകിയത്. എന്നാൽ അര്ജനിന ഒളിംപിക്സിൽ നിന്നും പുറത്താവുകയും ബ്രസീൽ തകർപ്പൻ ജയം നേടുകയും ചെയ്തതോടെ ബ്രസീലിയൻ താരങ്ങൾ ഇതിനു മറുപടിയുമായി വരികയും ചെയ്തു .
എന്നാൽ അർജന്റീന താരങ്ങളും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രവുമായി റോഡ്രിഗോ ഡി പോളും എമിലിയാനോ മാർട്ടിനസും ഇതിനെതിരെ പ്രതികരിച്ചത്. അതിനിടയിൽ ഇപ്പോഴിതാ എരിതീയിൽ എണ്ണയൊഴിക്കുന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് അർജന്റീന മിഡ്ഫീൽഡർ നിക്കോളാസ് ഗോൺസാലസ്.
🗣 Nico González, a fondo: la Copa América, Messi y su actualidad
— TyC Sports (@TyCSports) July 29, 2021
El mediocampista de la Selección Argentina contó cómo se vivió la consagración en el Maracaná, la alegría de Leo y hasta les tiró un palito a los brasileños. 🇦🇷🏆https://t.co/kHuBrzGvsF
ജർമൻ ക്ലബ് സ്റ്റ്റ്ഗാർട്ടിൽ നിന്നും ഫിയോറെന്റീനയിലേക്ക് പുതിയ കരാർ ഒപ്പുവെച്ചതിനു ശേഷം അഭിമുഖത്തിലാണ് കോപ്പ വിജയത്തെക്കുറിച്ച അഭിപ്രായവുമായി 23 കാരൻ വന്നത്. പരിശീലകൻ ലയണൽ സ്കെലോണിയെ വാനോളം പുകഴ്ത്തിയ താരം സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള അനുഭവങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു .”ഫൈനലിന് മുമ്പ്, മറക്കാനയിൽ ബ്രസീലിനെതിരെ കളിക്കുന്നത് ഒരു അത്ഭുതമാണെന്ന് മെസ്സി ഞങ്ങളോട് പറഞ്ഞു, ഈ കിരീടം മെസ്സിയോടൊപ്പം ചാമ്പ്യൻഷിപ്പിനായി ദീർഘകാലമായി പോരാടിക്കൊണ്ടിരിക്കുന്ന അഗ്യൂറോ, ഡി മരിയ, ഒറ്റമെൻഡി എന്നിവർക്കൊപ്പവും ചാമ്പ്യൻഷിപ്പ് നേടുന്നത് സവിശേഷമാണെന്നും താരം പറഞ്ഞു.
“ബ്രസീലുകാരെ വെറുതെ വിടൂ, അവർ ഇപ്പോഴും കരയുകയാണ്, എമിയുടെയും റോഡ്രിഗോയുടെയും ചിത്രങ്ങൾ വളരെ നന്നായിരുന്നെന്ന് ഞാൻ കരുതുന്നു, ഞാൻ അവരെ കണ്ടപ്പോൾ ഒരുപാട് ചിരിച്ചു, അത് അവിശ്വസനീയമായിരുന്നു, പക്ഷേ അവർ സംസാരിക്കുന്നത് തുടരട്ടെ ഞങ്ങൾ കോപ്പ നേടിയതിൽ വളരെ അതികം സന്തോഷമുണ്ട്”.അർജന്റീന ബ്രസീൽ താരങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാഗ്വാദത്തെക്കുറിച്ച് താരം അഭിപ്രായം പറഞ്ഞത്.