കൈലിയൻ എംബാപ്പെ ഇല്ലാത്ത ജീവിതത്തിന് തുടക്കംകുറിച്ച് പാരീസ് സെന്റ് ജെർമെയ്ൻ |Kylian Mbappe
പാർക് ഡെസ് പ്രിൻസസിൽ ലോറിയന്റിനെതിരായ സീസണിലെ ആദ്യ ലീഗ് 1 മത്സരത്തിനുള്ള സ്റ്റാർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയെ പാരീസ് സെന്റ് ജെർമെയ്ൻ അവരുടെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.പിഎസ്ജി അവരുടെ 2023-24 ലീഗ് 1 കാമ്പെയ്ൻ ലോറിയന്റിനെതിരെ 0-0 സമനിലയോടെ പാർക്ക് ഡെസ് പ്രിൻസസിൽ ആരംഭിച്ചു.ആക്രമണത്തിൽ മൂന്ന് പുതിയ സൈനിംഗുകൾ ഉണ്ടായെങ്കിലും ഫലമുണ്ടായില്ല. മുന്നേറ്റത്തിൽ കൈലിയൻ എംബാപ്പെയുടെ അഭാവം പ്രകടമായിരുന്നു.
ഫ്രാൻസ് ക്യാപ്റ്റൻ ജൂലൈ 21 മുതൽ ഫസ്റ്റ്- ടീമിൽ നിന്നും പുറത്താണ്.പകരം അനിശ്ചിതത്വമുള്ള ഭാവിയെ അഭിമുഖീകരിക്കുന്ന കളിക്കാർക്കൊപ്പം റിസർവുകളുമായി പരിശീലനം നടത്തുകയാണ്.സമീപ ദിവസങ്ങളിൽ മുൻ മൊണാക്കോ താരം ക്ലബ് പ്രസിഡന്റ് നാസർ അൽ ഖെലൈഫിയുമായി ചർച്ചകൾ നടത്തുകയും തന്റെ കരാറിന്റെ അവസാന വര്ഷത്തിൽ പാരിസിൽ തുടരാനുള്ള ഉദ്ദേശം അറിയിക്കുകയും ചെയ്തിരുന്നു.അതേസമയം PSG യുടെ ഖത്തർ ഉടമകൾ എംബാപ്പയുടെ നീക്കത്തിനോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്.
2024-ൽ റയൽ മാഡ്രിഡിൽ ഫ്രീ ഏജന്റായി ചേരാമെന്ന പ്രതീക്ഷയോടെയാണ് ഫ്രഞ്ച് താരം ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്നിൽ തുടരാൻ തീരുമാനിച്ചത്.ഫോർവേഡ് തന്റെ കരാറിൽ ഒരു വർഷത്തേക്ക് നീട്ടാൻ വിസമ്മതിക്കുകയും പിഎസ്ജിയിൽ നിന്നുള്ള പുതുക്കൽ ഓഫറുകൾ പിൻവലിക്കുകയും സീസൺ അവസാനിച്ചതിന് ശേഷം ഫ്രീ ട്രാൻസ്ഫറിൽ പോവാൻ തീരുമാനിക്കുകയും ചെയ്തു.ഈ സീസൺ മുഴുവനും ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും എംബാപ്പെ പിഎസ്ജിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.എംബാപ്പെ പിഎസ്ജിയിൽ തന്റെ അവസാന മൂന്ന് സീസണുകളിലായി 25 ഗോളെങ്കിലും നേടിയിട്ടുണ്ട്. അദ്ദേഹത്തിന് അഞ്ച് ലിഗ് 1 ഗോൾഡൻ ബൂട്ടുകൾ ഉണ്ട്.
Veratti, Mbappe & Neymar have ALL been left out of tonight's PSG squad ❌🇫🇷👀 pic.twitter.com/wGesfDHuZy
— LiveScore (@livescore) August 12, 2023
അതിനിടയിൽ ക്ലബിന്റെ ഹോം സ്റ്റേഡിയമായ പാർക്ക് ഡെസ് പ്രിൻസസിൽ എംബാപ്പെയുടെ പോസ്റ്ററുകൾ പിഎസ്ജി നീക്കം ചെയ്തിരുന്നു.പാരീസിലെ ക്ലബിന്റെ ഔദ്യോഗിക ഷോപ്പുകളിൽ കൈലിയന്റെ ജേഴ്സിയുടെ വിൽപ്പന അവസാനിപ്പിക്കുകയും ചെയ്തിരുന്നു.