അർജന്റീന താരത്തിന്റെ മികവിൽ സിറ്റി, ബെല്ലിങ്ഹാം തീയായി റയലിന് വിജയം

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ അതി മനോഹരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം, ഇതോടെ പ്രീമിയർ ലീഗിലെ രണ്ടു മത്സരങ്ങളും വിജയിച്ചു 6 പോയിന്റുകളുമായി മാഞ്ചസ്റ്റർ സിറ്റി മുന്നിലാണ്.

നിലവിൽ പ്രീമിയർ ലീഗിൽ അതിശക്തരായ ഇരു ടീമുകളും വളരെ മികച്ച ഒരു മത്സരമായിരുന്നു കാഴ്ചവച്ചത്, അർജന്റീനയുടെ ലോകകപ്പ് താരം ഹുലിയൻ അൽവാരസ് നേടിയ ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. രണ്ടും വിജയിച്ചു ബ്രൈറ്റന് പിന്നിൽ പ്രീമിയർ ലീഗിന്റെ പോയിന്റ് ടെബിളിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

ലാലിഗയിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് അനായാസ വിജയം. അൽമേറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ റയൽ മാഡ്രിഡ് ഗോൾ വഴങ്ങിയെങ്കിലും പരിചയസമ്പത്ത് മുതലെടുത്ത് തിരിച്ചടിക്കുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി പുതിയ സൈനിംഗ് ബെല്ലിംഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ സൂപ്പർതാരം വിനിഷ്യസ് ജൂനിയർ ഗോൾ പട്ടിക പൂർത്തിയാക്കി. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ ബെല്ലിങ്ഹാം തന്നെയാണ് കളിയിലെ താരം.

ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് തിരിച്ചടികൾ തുടരുന്നു. ലയണൽ മെസ്സി,നെയ്മർ ഇല്ലാത്ത പി എസ് ജി ലീഗിൽ തുടർച്ചയായി രണ്ടാമത്തെ സമനിലയാണ് വഴങ്ങുന്നത്. ടൊളുസെയാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്.പകരക്കാരനായി ഇറങ്ങിയ എംബാപ്പെ നേടിയ പെനാൽറ്റിഗോളിലായിരുന്നു പിഎസ് ജി ആദ്യം മുന്നിലെത്തിയത്.എന്നാൽ മത്സരം തീരാൻ 8 മിനിറ്റ് ശേഷിക്കെ മറ്റൊരു പെനാൽറ്റിലൂടെ ടൊളുസ് സമനില പിടിച്ചു വാങ്ങി.

അർജന്റീനയുടെ സൂപ്പർതാരം മാർട്ടിനെസ്സ് നേടിയ ഇരട്ട ഗോളുകളിൽ ഇന്റർമിലാൻ രണ്ടു ഗോളുകൾക്ക് വിജയിച്ചു ഇറ്റാലിയൻ ലീഗിൽ തുടക്കം ഗംഭീരമാക്കി. കളിയുടെ 8′ 76′ മിനിറ്റുകളിൽ ആണ് ലവ്താരോ മാർട്ടിനസ് സ്കൂളുകൾ നേടിയത്.