❝ലയണൽ മെസ്സി കൂടി വന്നതോടെ കൈലിയൻ എംബാപ്പെക്ക് പിഎസ്ജി വിട്ടുപോകാൻ ഒരു കാരണവുമില്ല❞
പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ ഈ സീസണിൽ ക്ലബ് വിടുമെന്ന സൂചനകൾ പല തവണ തന്നിട്ടുള്ളതാണ്. പിഎസ്ജി പരിശീലകനോട് ക്ലബ് വിടാനുള്ള ആഗ്രഹത്തെക്കുറിച്ചും ഫ്രഞ്ച് താരം സംസാരിച്ചിരുന്നു. സൂപ്പർ താരം മെസ്സി കൂടി പാരിസിൽ എത്തിയതോടെ എംബപ്പേ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളക്ക് ശക്തി കൂടുകയും ചെയ്തു. തന്റെ കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്ന ഫ്രഞ്ച് താരം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ഒരു നീക്കവമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ എംബപ്പേ ഇക്കുറി പി എസ് ജി വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ശക്തമായതോടെ ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖെലൈഫി ഇക്കാര്യം പരസ്യമായി നിഷേധിച്ച് രംഗത്തെത്തി. ലയണൽ മെസ്സി ഇപ്പോൾ പാരിസിൽ ഒപ്പുവച്ചതോടെ, ക്ലബ് ചെയർമാൻ നാസർ അൽ-ഖെലൈഫിക്ക് ഫ്രഞ്ച് ഫോർവേഡ് ക്ലബ് വിടാൻ “ഒരു കാരണവുമില്ല” എന്ന് ആത്മവിശ്വാസമുണ്ട്. എംബാപ്പെ ക്ലബ്ബ് വിടില്ലെന്നും, തങ്ങൾക്കൊപ്പം തുടരുമെന്നും അൽ-ഖെലൈഫി വ്യക്തമാക്കുകയും ചെയ്തു.
PSG say Mbappe's here to stay 👊 pic.twitter.com/A87kSN2jj4
— B/R Football (@brfootball) August 11, 2021
“എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ (കൈലിയൻ എംബാപ്പെ) ഭാവി വ്യക്തമാണ്. ഞങ്ങൾക്ക് ഒരു മത്സരാധിഷ്ഠിതമായ ടീം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ശരി, ഞങ്ങൾക്ക് ഉണ്ട് ഇപ്പോൾ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ടീം. അതിനാൽ ഇപ്പോൾ അദ്ദേഹത്തിന് ഒരു ഒഴികഴിവുമില്ല. ക്ലബ്ബിൽ തുടരുക അയാൾക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല. “ലയണൽ മെസ്സിയുടെ വരവ് അറിയിച്ചുകൊണ്ട് പിഎസ്ജി ചെയർമാൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
മെസ്സിയെ ഒപ്പിട്ടതിനുശേഷം, പിഎസ്ജി വിടുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറ്റാൻ എംബാപ്പെ തയ്യാറായേക്കാം. പരിസുമായി കരാർ പുതുക്കണമെങ്കിൽ ക്ലബ് ഒരു മികച്ച പ്രോജക്റ്റ് സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പരസ്യമായി എംബപ്പേ പറഞ്ഞിരുന്നു. മെസ്സിയോടൊപ്പം പുതിയ താരങ്ങൾ കൂടി ടീമിലെത്തിയതോടെ ക്ലബ് കൂടുതൽ ശക്തമാവുകയും ചാമ്പ്യൻസ് ലീഗ് നേടുവാൻ പ്രാപ്തി നേടുകയും ചെയ്തു.2017-18 സീസൺ മുതൽ പി എസ് ജിക്ക് വേണ്ടി കളിക്കുന്ന എംബാപ്പെ ഇതു വരെ 172 മത്സരങ്ങളിലാണ് അവർക്കായി ജേഴ്സിയണിഞ്ഞത്. 132 ഗോളുകൾ നേടിയ താരം 62 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.
A new 💎 in Paris !
— Paris Saint-Germain (@PSG_inside) August 10, 2021
PSGxMESSI ❤️💙 pic.twitter.com/2JpYSRtpCy