2023 ൽ അർജന്റീന കളിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ |Argentina
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പരാജയപെടുത്തിയപ്പോൾ ലാ പാസിൽ നടന്ന രണ്ടാം മത്സരത്തിൽ മെസ്സിയുടെ അഭാവത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി.
ലയണൽ സ്കലോനിയുടെ ടീമിന് 2023ൽ നാല് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. അവയെല്ലാം ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ്.ഒക്ടോബർ 12ന് ബ്യൂണസ് ഐറിസിൽ പരാഗ്വെയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.ഒക്ടോബറിലെ അവരുടെ രണ്ടാം മത്സരം ഒക്ടോബർ 17 ന് പെറുവിനെതിരെ ലിമയിലാണ്. നവംബറിൽ രണ്ട് സൗത്ത് അമേരിക്കൻ വമ്പന്മാർക്കെതിരെ അർജന്റീന രണ്ട് മത്സരങ്ങൾ കൂടി കളിക്കും.
നവംബർ 15ന് ബ്യൂണസ് ഐറിസിൽ ഉറുഗ്വേയ്ക്കെതിരെയാണ് ആദ്യ മത്സരം. നവംബർ 18 ന് ബ്രസീലിനെതിരെയാണ് അർജന്റീനയുടെ ഈ വർഷത്തെ അവസാന മത്സരം. ആ മത്സരം മനാവോസിലോ റെസിഫെയിലോ ബ്രസീലിയയിലോ ആയിരിക്കും.നീണ്ട ഇടവേളക്ക് ശേഷം അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിക്കും.