❝ലാ ലീഗയെ ആരാധകർ കൈവെടിയുന്നു ; ലോക ഫുട്ബോളിന്റെ ശ്രദ്ധ ഇനി ഫ്രഞ്ച് ലീഗിൽ❞
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും ആരാധകർ ഉള്ളതും കാഴ്ചക്കാരുള്ളതുമായ ലീഗാണ് സ്പാനിഷ് ലാ ലീഗ് . ബാഴ്സലോണ, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളുടെ താരമൂല്യങ്ങള്‍ തന്നെയായിരുന്നു എക്കാലവും ഈ ക്ലബ്ബുകളെയും ലാ ലിഗയെയും ലോകത്തെ ഒന്നാം നമ്പര്‍ ആക്കിയത്.എല്ലാ കാലവും താരസമ്പന്നമായിരുന്നു സ്പാനിഷ് ലീഗ്. ലോക ഫുട്ബോളിലെ മിന്നും താരങ്ങള്‍ മാറ്റുരയ്ക്കുന്ന ലീഗ്. എന്നും ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ നിറഞ്ഞു നിൽക്കുന്ന ലീഗായിരുന്നു ലാ ലീഗ. ഏതൊരു ഫുട്ബോൾ താരവും റയലിലും ബാഴ്സയിലും ബൂട്ടകെട്ടാൻ ആഗ്രഹിച്ചു.
സമ്പന്ന ക്ലബ്ബുകളായ ഇവർ ലോക ഫുട്ബോളിലെ മികച്ച താരങ്ങളെ വലിയ വില കൊടുത്ത് ടീമിലെത്തിക്കുകയും ചെയ്തു. അതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആരാധകർ ലാ ലീഗയുടെ ആരാധകരായി മാറി. കഴിഞ്ഞ ഒരു ദശകത്തിൽ റൊണാൾഡോ മെസ്സി പോരാട്ടം ലാ ലിഗയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു. അവസാനത്തെ 17 വര്‍ഷം ബാഴ്സയുടെ ജീവനായിരുന്ന മെസ്സി തന്നെയാണ് സ്പാനിഷ് ലീഗിനെ ലോകത്തിന്റെ നെറുകില്‍ എത്തിച്ചതിൽ മെസ്സി വഹിച്ച പങ്ക് വളരെ വലുതാണ്. കൂടെ റൊണാൾഡോയും ചേർന്നപ്പോൾ ലോകത്തിലെ മികച്ച ലീഗായി വളർന്നു.2018ലാണ് റൊണാള്‍ഡോ റയല്‍ വിട്ടത്. 10 വര്‍ഷത്തോളം റയലിനെ ലോക ഫുട്ബോളിലെ അതികായകന്മാരാക്കിയായിരുന്നു താരത്തിന്റെ ഇറ്റലിയിലേക്കുള്ള പറക്കല്‍.
റൊണാൾഡോ ക്ലബ് വിട്ടെങ്കിലും മെസ്സിയുടെ ബലത്തിൽ ലാ ലീഗ തല ഉയർത്തി നിന്നു.എന്നാൽ മെസ്സിയുടെ കൊഴിഞ്ഞു പോക്ക് ലാ ലീഗയുടെ നിറം കെടുത്തും എന്നുറപ്പാണ്. കൂടുതൽ ആരാധകരും മെസ്സിയുടെ കളി കാണുവാൻ വേണ്ടിയാണു ബാഴ്സയുടെ മല്‍സരങ്ങള്‍ കണ്ടത്. മെസ്സിയോടുളള ആരാധന കൊണ്ട് മാത്രമാണ് ലാ ലിഗ പിന്തുടര്ന്നത്. റൊണാള്‍ഡോയും മെസ്സിയുമില്ലാത്ത സ്പാനിഷ് ലീഗിനെ ആരാധകര്‍ കൈവിടുമെന്ന് ഉറപ്പ്. മെസ്സിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഉള്ള ഫ്രഞ്ച് ലീഗ് ലോക ഫുട്ബോളിലെ ഭീമന്മാരാകാന് ഒരുങ്ങി കഴിഞ്ഞു. ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് പുതിയ സീസണില്‍ മികച്ച വിരുന്നൊരുക്കാന്‍ മെസ്സിയും കൂട്ടരും തയ്യാറായിരിക്കുകയാണ്.ആരാധകർ കുറവുള്ള ഫ്രഞ്ച് ലീഗിനെ ഇതിനോടകം തന്നെ നെയ്മര്‍ സമ്പന്നമാക്കിയിട്ടുണ്ട്.
നെയ്മറുടെ വരവോടെ പിഎസ്ജി ക്ലബ്ബിന്റെ മൂല്യം ഉയര്‍ന്നിരുന്നു.മെസ്സി കൂടി വന്നതോടെ ആരാധകര്‍ സ്പാനിഷ് ലീഗിന് കൈവിട്ട് ഫ്രഞ്ച് ലീഗിലേക്ക് ചേരി മാറും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഫ്രഞ്ച് ലീഗ് സംപ്രേക്ഷണം തുടങ്ങാനും പദ്ധതിയുണ്ട്.റൊണാള്‍ഡോയുടെ വരവോടെ യുവന്റസ് എന്ന ക്ലബ്ബിനും ഇറ്റാലിയന്‍ ലീഗിനും ഉണ്ടായ കുതിച്ച് ചാട്ടം ചില്ലറയല്ല. നിലവില്‍ ഫ്രഞ്ച് ലീഗ് ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്തും ഇറ്റാലിയന്‍ ലീഗ് നാലാം സ്ഥാനത്തുമാണ്.മെസ്സിയെന്ന താരത്തിലൂടെ ഫ്രഞ്ച് ഫുട്ബോളിന് പുതിയൊരു യുഗമാണ് പിറക്കാന്‍ പോവുന്നത്. മെസ്സിയുടെ വരവ് ഫ്രഞ്ച് ലീഗിലെ മറ്റു ക്ലബ്ബുകൾക്കും ഗുണം ചെയ്യുമെന്നുറപ്പാണ്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ലയണൽ മെസി ബാഴ്സലോണയോട് വിടപറഞ്ഞത്. ബാഴ്സയുടേതല്ലാത്ത മറ്റൊരു ക്ലബ് ജേഴ്സിയിൽ മെസിയെ കാണാൻ കഴിയുമെന്ന് പലരും കരുതിയയതുമല്ല.പാരീസിൽ ഗംഭീര സ്വീകരണമാണ് മെസിക്ക് കിട്ടിയത്. പുതിയ ക്ലബാണെങ്കിലും മെസിക്ക് ആവശ്യത്തേലറെ ബന്ധങ്ങൾ പാരീസിലുണ്ട്. ഉറ്റ ചങ്ങാതി നെയ്മർ മുതൽ പ്രധാന എതിരാളിയായിരുന്ന സെർജിയോ റാമോസ് വരെ മെസിക്ക് തുണയായിയുണ്ട്. അതുകൊണ്ട് തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മെസിക്ക് അധികം പ്രയാസപ്പെടേണ്ടിവരില്ലന്നാണ് കരുതപ്പെടുന്നത്.
Lionel Messi 🤝 Mauricio Pochettino
— Sky Sports News (@SkySportsNews) August 12, 2021
The Argentine met his new team-mates and manager after being unveiled by the club yesterday 🇦🇷