അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള തോൽവിക്ക് കാരണം റഫറിയാണെന്ന ആരോപണവുമായി റയൽ മാഡ്രിഡ് ടിവി
കഴിഞ്ഞദിവസം അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള തോൽവിയിൽ റഫറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റയൽ മാഡ്രിഡ് ടിവി രംഗത്ത് വന്നിരിക്കുകയാണ്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്, റയൽ മാഡ്രിഡിന്റെ മുൻ താരമായിരുന്ന ആൽവാരോ മൊറാട്ടയാണ് ഇരട്ട ഗോളുകൾ നേടി കളിയിലെ താരമായത്.
മത്സരത്തിനിടയിൽ പല തെറ്റായ തീരുമാനങ്ങളും റഫറി കൈകൊണ്ടു എന്നാണ് പുതിയ ആരോപണം,റയൽ മാഡ്രിഡിന് മത്സരം നഷ്ടമാകാൻ കാരണം റഫറിയാണെന്നും അടുത്തിടെ വിവാദങ്ങളിൽ പെട്ട എൻറിക്വസ് നെഗ്രയ്രയുടെ മകനാണ് അദ്ദേഹമെന്ന കാര്യം മറക്കരുതെന്നും റയൽ മാഡ്രിഡ് ടിവി തുറന്നടിച്ചു.
റയൽ മാഡ്രിഡിനെതിരെ ആദ്യ ഗോൾ കളിയുടെ നാലാം മിനുറ്റിൽ ആൽവാരോ മുറാട്ടയാണ് നേടിയത്, എന്നാൽ ബെല്ലിംഗ് ഹാമിൽ നിന്നും പിടിച്ചെടുത്തപ്പോൾ അത് ഫൗൾ ആയിരുന്നുവെന്നും ആ പന്താണ് പിന്നീട് ഗോൾ ആയതെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും റയൽ മാഡ്രിഡ് ടിവി അവകാശപ്പെടുന്നു. അതിനുശേഷം ഫ്രഞ്ച് താരം കമാവിങ്ങ നേടിയ ഗോൾ ഓഫ്സൈഡ് വിളിച്ചിരുന്നു, റോഡിഗർ ഉയർന്നുപൊങ്ങിയെങ്കിലും തലയിൽ ടച്ച് ഇല്ലാതെയാണ് ആ ബോൾ കമാവിങ്ങയിൽ എത്തിയത്, അത് കൊണ്ട് റോഡിഗർനെ ഓഫ്സൈഡ് വിളിച്ചത് തെറ്റായിപ്പോയെന്നുമാണ് അടുത്ത ആരോപണം.
🚨📺 Real Madrid’s official TV denounced the “blunders” made by the referee last night:
— Madrid Zone (@theMadridZone) September 25, 2023
• First goal of Morata shouldn’t have counted due to the foul on Bellingham.
• Non-existent offside on Rüdiger, who didn’t intervene in the play, caused a disallowed goal to Camavinga.… pic.twitter.com/1dlt5Vd4jj
അതിനുശേഷം അത്ലറ്റികോ മാഡ്രിഡ് പ്രതിരോധ താരം മരിയോ ഹെർമോസ കൈകൊണ്ട് തടുത്ത ബോൾ പെനാൽറ്റി കൊടുക്കേണ്ടതായിരുന്നെന്നും അത് റഫറി അനുവദിക്കാത്തതും റയൽ മാഡ്രിഡ് ടിവി ആരോപിക്കുന്നു. ആദ്യപകുതിയിൽ തന്നെ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടേണ്ടത് റഫറി കാരണം ഇല്ലാതായി എന്ന് തുറന്നടിക്കുകയാണ് റയൽ മാഡ്രിഡ് ടിവി.
Atlético Madrid 3-1 Real Madrid.
— $ (@samirsynthesis) September 24, 2023
GOALS ⚽
Alvaro Morata 🇪🇸
Antoine Griezmann 🇲🇫
Toni Kross 🇩🇪
Alvaro Morata 🇪🇸#MadridDerby #AtletiRealMadrid pic.twitter.com/1QCCZp9jWg
റോഡ്രിഗോയെ അത്ലറ്റികോ മാഡ്രിഡ് താരം ഹിമെനസ് ചെയ്ത ഫൗളിന് ഉറപ്പായും ലഭിക്കേണ്ട റെഡ് കാർഡ് മഞ്ഞ കാർഡിൽ ഒതുക്കിയത് റഫറിയുടെ ഒത്തുകളി ആണെന്നും ആരോപിക്കുകയാണ് റയൽ മാഡ്രിഡ് ടിവി. അഞ്ചിൽ അഞ്ചു മത്സരങ്ങളും ജയിച്ച് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തായിരുന്നു, എന്നാൽ അപ്രതീക്ഷിതമായി അത്ലേറ്റിക്കോ മാഡ്രിടിനോടുള്ള തോൽവി റയൽ മാഡ്രിഡിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ആറു മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയുമായി 16 പോയിന്റ്കളോടെ ബാഴ്സലോണ, ജിറോണ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. ആറിൽ അഞ്ചു ജയവും ഒരു തോൽവിയുമായി 15 പോയിന്റോടെ റയൽ മാഡ്രിഡാണ് മൂന്നാമത്.
🚨| Real Madrid's official TV criticized the referee's decisions from last night's match, highlighting the following key incidents:
— Atletico Universe (@atletiuniverse) September 25, 2023
• First goal of Morata shouldn’t have counted due to the foul on Bellingham.
• Non-existent offside on Rüdiger, who didn’t intervene in the… pic.twitter.com/b8KMk3II3L