‘ആർക്കും ജോവോയെ വേണ്ട’: ബാഴ്സലോണ ട്രാൻസ്ഫറിന് മുമ്പ് മാഞ്ചസ്റ്റർ ടീമുകൾ പോർച്ചുഗീസ് താരത്തെ വേണ്ടെന്നു പറഞ്ഞു| Joao Felix
പോർച്ചുഗീസ് വിംഗർ ജോവോ ഫെലിക്സ് ഡെഡ്ലൈൻ ദിനത്തിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോൺ നീക്കത്തിൽ ബാഴ്സലോണയിൽ ചേർന്നത്.പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും അവരുടെ നഗര എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിക്കും ഫെലിക്സിനെ ഓഫർ ചെയ്തിരുന്നതായി മുൻ അത്ലറ്റിക്കോ മാഡ്രിഡും പോർച്ചുഗൽ താരവുമായ പൗലോ ഫ്യൂട്രെയും അവകാശപ്പെട്ടു.
എന്നാൽ ഫെലിക്സിനെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കൊന്നും താല്പര്യമില്ലായിരുന്നു. ബാഴ്സലോണയിൽ ചേരാനുള്ള നീക്കം ഫെലിക്സിന് വളരെ ഫലപ്രദമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടുണ്ട്. കറ്റാലൻ വമ്പന്മാർക്ക് വേണ്ടി നാല് മത്സരങ്ങൾ കളിച്ച 23-കാരൻ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ലാ ലിഗയിൽ സെൽറ്റ വിഗോയ്ക്കെതിരെ 3-2 ന് ജയിച്ചപ്പോൾ ഫെലിക്സ് മികച്ച പ്രകടനം നടത്തി.
ബാഴ്സലോണയ്ക്കായുള്ള ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ, ബെൽജിയൻ ടീമായ റോയൽ ആന്റ്വെർപ്പിനെതിരെ ഫെലിക്സ് ഇരട്ട ഗോളുകളും അസിസ്റ്റും രേഖപ്പെടുത്തി.നാല് വർഷം മുമ്പ് ജൂലൈയിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയിൽ നിന്ന് 126 മില്യൺ യൂറോക്ക് (137 മില്യൺ ഡോളർ) ലാ ലിഗ ക്ലബിലേക്ക് സൈൻ ചെയ്തതിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ റെക്കോർഡ് സൈനിംഗായി ഫെലിക്സ് ഉയർന്നു.എന്നാൽ താരത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ല.
Paulo Futre (Atletico Madrid legend): "When Joao Felix said that his dream was to play for Barça, I started to live a nightmare that is still going on today. It's terrifying to think that Barça can win the Champions League against Atleti with a goal scored by Joao." pic.twitter.com/kCMB14hx5c
— Barça Universal (@BarcaUniversal) September 26, 2023
അത്ലറ്റിക്കോ മാഡ്രിഡിനായി 131 മത്സരങ്ങൾ കളിച്ച ഫെലിക്സിന് 34 തവണ ഗോൾ കണ്ടെത്താൻ കഴിഞ്ഞു. ജോവോ ഫെലിക്സിനെ കൂടാതെ, അദ്ദേഹത്തിന്റെ പോർച്ചുഗീസ് ടീമംഗം ജോവോ കാൻസെലോയും സമ്മർ ട്രാൻസ്ഫർ ഡെഡ്ലൈൻ ഡേയിൽ ലോൺ നീക്കത്തിൽ ബാഴ്സലോണയിൽ ചേർന്നു.
Le quasi but de João Felix 🫠🫠🫠 pic.twitter.com/HiaUAjCKup
— 𝗙𝗖𝗕 (@BarcaFRNews) September 26, 2023