‘ഇത് മതിയാവില്ല ‘ : ഗാർനാച്ചോയിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം വേണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് പരിശീലകൻ |Manchester United

ഓൾഡ് ട്രാഫോർഡിൽ നടന്ന ക്രിസ്റ്റൽ പാലസിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി അലജാന്ദ്രോ ഗർണാച്ചോ, കാസെമിറോ, ആന്റണി മാർഷ്യൽ എന്നിവരാണ് ഗോളുകൾ നേടിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ് ഇല്ലാതായാണ് യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത് .

സോഫിയാൻ അംറബത്ത് ഫിയോറന്റീനയിൽ നിന്ന് ചേർന്നതിന് ശേഷം ലെഫ്റ്റ് ബാക്കിൽ യുണൈറ്റഡിനായി തന്റെ ആദ്യ തുടക്കം കുറിച്ചു. തുടർച്ചയായ രണ്ടു വിജയങ്ങൾ യുണൈറ്റഡ് മാനേജർ ടെൻ ഹാഗിന്റെ സമ്മർദം കുറിച്ചിരിക്കുകയാണ്, മത്സരത്തിൽ ഗോൾ നേടിയെങ്കിലും എറിക് ടെൻ ഹാഗ് അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.സീസണിന്റെ തുടക്കത്തിൽ അര്ജന്റീന താരത്തിന് യുണൈറ്റഡ് ജേഴ്സിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ആദ്യ ഇലവനിൽ നിന്നും സ്ഥാനം കിട്ടാതെ വരികയും ചെയ്തു.ഇത് മതിയാവില്ലയെന്നും ഗാർനാച്ചോയിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യുണൈറ്റഡ് പരിശീലകൻ.

ഡിയോഗോ ഡലോട്ടിന്റെ ക്രോസിൽ നിന്നുമുള്ള ഗോളിൽ ആദ്യ പകുതിയിൽ ഗാർനാച്ചോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.ഈ സീസണിലെ യുണൈറ്റഡിന്റെ ആദ്യ രണ്ട് മത്സരങ്ങൾ 19-കാരൻ ആരംഭിച്ചു.എന്നാൽ അഞ്ചാഴ്‌ച മുമ്പ് ടോട്ടൻഹാമിനെതിരെ തോറ്റതിന് ശേഷം അദ്ദേഹം ആദ്യമായാണ് സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടംനേടിയത്.“സീസണിന്റെ തുടക്കത്തിൽ അദ്ദേഹം കളിച്ചത് നമ്മൾ കണ്ടു ,തുടർന്ന് അദ്ദേഹത്തിന്റെ സംഭാവന വേണ്ടത്ര മികച്ചതല്ല,” യുണൈറ്റഡ് ബോസ് ടെൻ ഹാഗ് പറഞ്ഞു.

“പ്രതിരോധത്തിൽ തന്റെ ജോലി ചെയ്യാൻ അദ്ദേഹം പഠിക്കേണ്ടതുണ്ട്, സ്ഥിരത കൈവരിക്കുകയും വേണം. യുവ താരത്തിന് മഹത്തായ ഗുണങ്ങളുണ്ട്.“എല്ലാവർക്കും അവനെ ഇഷ്ടമാണ്, ആരാധകർക്ക് അവനെ ഇഷ്ടമാണ്, ടീമിന് അവനെ ഇഷ്ടമാണ്, എനിക്ക് അവനെ ഇഷ്ടമാണ്. പക്ഷേ ഞങ്ങൾ അദ്ദേഹത്തിൽ നിന്നും കൂടുതൽ ആവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന് വളരെ ഉയർന്ന തലത്തിൽ കളിക്കാൻ കഴിയും പക്ഷെ എല്ലാ ദിവസവും അത് കാണിക്കണം” ടെൻ ഹാഗ് പറഞ്ഞു.

Rate this post