ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടം തുടരും , അൽ-നാസറും ഇന്റർ മയാമിയും ഏറ്റുമുട്ടാനൊരുങ്ങുന്നു|Cristiano Ronaldo | Lionel Messi

മെസ്സിയും റൊണാൾഡോയും തമ്മിലുള്ള മത്സരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണതയുള്ള ഒന്നായി നിലകൊള്ളുന്നു എന്നത് നിഷേധിക്കാനാവില്ല. യൂറോപ്യൻ ലീഗുകളിൽ ഒരു ദശാബ്ദത്തിലേറെയായി ഈ രണ്ട് ഇതിഹാസ താരങ്ങളും പോരാടുന്നത് കാണാനുള്ള ഭാഗ്യം ഫുട്ബോൾ ആരാധകർക്കുണ്ടായി.

റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും കളിക്കളത്തിൽ വീണ്ടും നേർക്കുനേർ വരാൻ ഒരുങ്ങുകയാണ്.ചൈനയിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര മാർക്കറ്റിംഗ് കമ്പനി ഇന്റർ മിയാമിയും അൽ-നാസറും തമ്മിലുള്ള ഓൾ-സ്റ്റാർ സൗഹൃദ മത്സരം ചൈനയിൽ നടത്താൻ താൽപ്പര്യപ്പെടുന്നതായി അൽ ബിലാദ് ഡെയ്‌ലിയിലെ പത്രപ്രവർത്തകനായ അലി അലബ്ദൽ റിപ്പോർട്ട് ചെയ്തു.

ഇന്റർ മയാമിയുമായി ചൈനയിൽ ക്ലബ് ഫ്രണ്ട്ലി കളിക്കാൻ അൽ നസ്സറിന് ക്ഷണം ലഭിച്ചതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു.അടുത്ത വർഷം അർജന്റീനയും പോർച്ചുഗലും തമ്മിൽ സൗഹൃദം മത്സരം കളിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും അടുത്തിടെ വന്നിരുന്നു.യൂറോപ്പ് വിട്ടതോടെ ഇരു താരങ്ങളുടെയും മത്സരം അവസാനിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിഅറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിൽ ചേർന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കുറച്ചുകാലമായി ഏറ്റുമുട്ടിയിട്ടില്ല. സൗദി പ്രോ ലീഗ് ഓൾ-സ്റ്റാർസിനെ പിഎസ്ജി നേരിട്ടപ്പോഴാണ് അവർ അവസാനമായി കണ്ടുമുട്ടിയത്. ഇരു താരങ്ങളും 36 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.16 വിജയങ്ങൾ മെസ്സി നേടിയപ്പോൾ റൊണാൾഡോ വിജയങ്ങൾ നേടി.ഈ ജോഡി ഉൾപ്പെട്ട മത്സരങ്ങളിൽ ഒമ്പത് സമനിലകൾ ഉണ്ടായിട്ടുണ്ട്. മെസ്സി 22 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ 21 ഗോളുകളും നേടി.

1.4/5 - (5 votes)