❝റയൽ മാഡ്രിഡിൽ തന്റെ ഏറ്റവും മികച്ച കാലഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തി കരിം ബെൻസേമ❞
ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമ റയൽ മാഡ്രിഡുമായി പുതിയ കരാറിൽ ഒപ്പിട്ടിരിക്കുകയാണ്.2023 വരെ സ്ട്രൈക്കർ ബെർണാബ്യൂവിൽ തുടരും.2014 മുതൽ 2018 വരെ റയൽ മാഡ്രിഡിന് വേണ്ടി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയതാണ് തന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് റയൽ മാഡ്രിഡ് ഫോർവേഡ് കരിം ബെൻസെമ പറഞ്ഞു.റയൽ മാഡ്രിഡിലെ തന്റെ സമയത്തെക്കുറിച്ച് സംസാരിച്ച ബെൻസിമ, ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ അദ്ദേഹത്തിനും ക്ലബ്ബിനും ഒരു കാലഘട്ടത്തെ നിർവ്വചിക്കുന്ന ഒന്നായി ഉയർത്തിക്കാട്ടിയെന്നും ബെൻസിമ പറഞ്ഞു.
“റയൽ മാഡ്രിഡ് എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ടീമായി തുടരും, പക്ഷെ ആ കാലഘട്ടത്തിൽ ഞങ്ങൾ തോൽപ്പിക്കാനാവാത്ത ടീമാണെന്ന് എനിക്ക് തോന്നുന്നു, എന്നാൽ നാല് ചാമ്പ്യൻസ് ലീഗ് ജയിക്കുന്നത് ഒരു പ്രത്യേകതയാണ്.”ഒരിക്കൽ വിജയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ഞങ്ങൾ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജയിച്ചു , ആ ടീമുമായുള്ള ഒരു യുഗം ഞങ്ങൾ നിർവ്വചിച്ചു, ഭാവിയിൽ മറ്റൊരു യുഗം ഞങ്ങൾ നിർവ്വചിക്കാൻ പോകുന്നു.” ബെൻസേമ പറഞ്ഞു.
Contract signed. Karim Benzema extends his agreement with Real Madrid until June 2023 – paperworks completed, official announcement in place after Courtois and Carvajal. ⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) August 20, 2021
…and it started like this, July 2009 @ Bernabéu. 4433 days ago. 👇🏻🇫🇷🇪🇸 pic.twitter.com/Ufscfi3bCr
2009 ൽ 40 മില്യൺ യൂറോയ്ക്ക് ഒളിമ്പിക് ലിയോണിൽ നിന്നാണ് ബെൻസീമ റയലിലെത്തുന്നത്.”ഇത് വളരെക്കാലം മുമ്പായിരുന്നു, പക്ഷേ ഞാൻ അത് ഓർക്കുന്നു, ഫ്ലോറന്റിനോ പെരസിനെ കാണുകയും എനിക്ക് റയൽ മാഡ്രിഡിൽ കളിക്കാൻ താൽപ്പര്യമുണ്ടോ എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്, ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ എന്താണ് ചെയ്തതെന്ന് കാണുമ്പോൾ ഇപ്പോൾ റയൽ മാഡ്രിഡിൽ, ഞാൻ വളരെ അഭിമാനിക്കുന്നു” ബെൻസിമ പറഞ്ഞു.2013 നും 2015 നും ഇടയിൽ റയൽ പരിശീലകനായിരുന്നു കാർലോ അൻസെലോട്ടിയുടെ തിരിച്ചു വരവിനെക്കുറിച്ചും ബെൻസിമ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ആ കാലഘട്ടത്തിൽ ആൻസെലോട്ടിയുടെ കീഴിൽ 98 ഗെയിമുകളിൽ 48 ഗോളുകൾ നേടാനും സാധിച്ചു.