ഇനി ഫ്രഞ്ച് ലീഗിൽ; ഫ്രഞ്ച് ലീഗിൽ രംഗപ്രവേശനം നടത്തി സാദിയോ മാനെ |Sadio Mané

ഫ്രഞ്ച് ഫുട്ബോൾ ലീഗിലേക്ക് പ്രവേശനം നടത്തി സെനഗൽ സൂപ്പർ താരം സാദിയോ മാനേ. ഫുട്ബോൾ താരമായല്ല,മറിച്ച് ക്ലബ് ഉടമയായാണ് മാനെയുടെ ഫ്രഞ്ച് ലീഗിലേക്കുള്ള പ്രവേശനം. ഫ്രാൻസിലെ നാലാം ഡിവിഷൻ ക്ലബ്ബായ ബൂർജസ് ഫുട്ട് 18 എന്ന് ക്ലബ്ബിന്റെ ഓഹരികൾ സ്വന്തമാക്കി മാനേ ക്ലബ് ഉടമയായതായി പ്രമുഖ കായിക മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു.

ബൂർജസ് ഫുട്ട് 18 ക്ലബ്ബിന്റെ പ്രസിഡണ്ടായ ചീക്ക് സില്ലയുമായി അടുത്ത ബന്ധം മാനെയ്ക്ക് ഉണ്ടായിരുന്നു. ഈ ബന്ധം മാനെ തന്നെയാണ് ക്ലബ്ബിന്റെ ഓഹരികൾ വാങ്ങാൻ നിർണായകമായത്. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും മാനേ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഭൂരിഭാഗം ഓഹരികളും താരം സ്വന്തമാക്കിയെങ്കിലും ക്ലബ്ബ് പ്രസിഡണ്ടായി ചീക്ക് സില്ല തന്നെ തുടരും.

ഫ്രഞ്ച് നാലാം ഡിവിഷനിലെ ഗ്രൂപ്പ് ബിയിലാണ് നിലവിൽ ബുർജസ് മത്സരിക്കുന്നത്. സമീപകാലത്തായി മോശം പ്രകടനം നടത്തുന്ന ബുർജസ്, മാനെയുടെ വരവോടുകൂടി പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്ലബ്ബ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അതിനാൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ വാങ്ങിക്കാൻ ക്ലബിന് ഫണ്ട്‌ നൽകി സഹായിച്ചത് മാനെയാണ്. ഈ സഹായത്തിന് പിന്നാലെയാണ് താരം ക്ലബ്ബിന്റെ ഓഹരികളും സ്വന്തമാക്കുന്നത്. മാനേ വരുന്നതോടുകൂടി ക്ലബ്ബ് സാമ്പത്തിക മേഖലയിൽ ശക്തി പ്രാപിക്കുമെന്നും അതുവഴി ക്ലബ്ബിന്റെ പ്രകടനം മെച്ചപ്പെടുമെന്നും ആരാധകർ വിശ്വസിക്കുന്നു.

അതേസമയം, നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസറിന് വേണ്ടി കളിക്കുന്ന മാനേയ്ക്ക് വമ്പൻ പ്രതിഫലമാണ് ലഭിക്കുന്നത്. ഈ പ്രതിഫലം ഉപയോഗിച്ചാണ് മാനേ ക്ലബ്ബിന്റെ ഓഹരികൾ വാങ്ങിയതെന്നും ചില സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു.

5/5 - (1 vote)