സ്വന്തം താരങ്ങളെ ബ്രസീൽ ചതിച്ചു ആശാനെ, അർജന്റീനയുടെ വോട്ടിങ്ങിൽ എംബാപ്പേയും

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് എല്ലാവർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ഇന്റർ മിയാമിയുടെ അർജന്റീന താരമായ ലിയോ മെസ്സിയാണ്. 2022 ഫിഫ വേൾഡ് കപ്പ് നേട്ടമാണ് ലിയോ മെസ്സിയെ ബാലൻസ് പുരസ്കാര നേട്ടത്തിലേക്ക് പ്രധാനമായും നയിച്ച വസ്തുത.

പ്രധാന എതിരാളിയായ ഏർലിംഗ് ഹാലണ്ടിനെ പിന്നിലാക്കിയാണ് ലിയോ മെസ്സി ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫിഫ റാങ്കിങ്ങിൽ ആദ്യം വരുന്ന 100 രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്ത ജേണലിസ്റ്റാണ് ബാലൻ ഡി ഓർ പുരസ്കാരത്തിന് വോട്ട് ചെയ്യുന്നത്. അഞ്ചു താരങ്ങൾക്ക് അഞ്ച് സ്ഥാനങ്ങളിലായി വോട്ട് ചെയ്യാനുള്ള അവസരമാണ് ഓരോരുത്തരുടെയും മുന്നിലുള്ളത്. 5 സ്ഥാനങ്ങൾക്കും വ്യത്യസ്ത പോയിന്റുകൾ ആണുള്ളത്, ഒന്നാം സ്ഥാനത്ത് വരുന്ന താരത്തിന് കൂടുതൽ പോയിന്റുകൾ ലഭിക്കും.

എന്തായാലും ബാലൻ ഡി ഓർ പുരസ്കാരത്തിന് വേണ്ടി വോട്ട് ചെയ്ത രാജ്യങ്ങളെയും ആർക്കൊക്കെ വോട്ട് ചെയ്തുവെന്നതും ഇപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ട്. പ്രധാനമായും ആരാധകരെ ഞെട്ടിച്ചത് ബ്രസീലിന്റെ വോട്ടിംഗ് ആണ്. തങ്ങളുടെ സൂപ്പർ താരങ്ങൾ ബാലൻ പുരസ്കാരത്തിന് വേണ്ടി മത്സരിച്ചെങ്കിലും ഒരു ബ്രസീലിയൻ താരത്തിന് പോലും ബ്രസീലിന്റെ വോട്ടിംഗ് ലഭിച്ചില്ല. അഞ്ചു താരങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടായിട്ടുപോലും ഒരു ബ്രസീലിയൻ താരത്തിനെ പോലും ഉൾപ്പെടുത്താത്തത് ആരാധകർക്കിടയിൽ ചർച്ചയായി.

ബ്രസീലിന്റെ ആദ്യ വോട്ട് ലിയോ മെസ്സിക്ക് ലഭിച്ചപ്പോൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും വോട്ടുകൾ ഹാലൻഡ്, എംബാപ്പ, മോഡ്രിച്, റോഡ്രി എന്നീ താരങ്ങൾക്കാണ് ലഭിച്ചത്. വിനീഷ്യസ് ജൂനിയർ, എഡേഴ്സൻ തുടങ്ങിയ താരങ്ങൾ ഉണ്ടായിട്ടും ബ്രസീലിന്റെ ഒരു വോട്ട് പോലും ഈ താരങ്ങൾക്ക് ലഭിച്ചില്ല. അതേസമയം അർജന്റീനയുടെ വോട്ടിംഗ് യഥാക്രമം ലിയോ മെസ്സി, ജൂലിയൻ അൽവാരസ്, എംബാപ്പേ, എമിലിയാനോ മാർട്ടിനെസ്സ്, ലൗതാറോ മാർട്ടിനസ് എന്നിവർക്കാണ് ലഭിച്ചത്. ബാലൻ ഡി ഓറിൽ മെസ്സിയുടെ പ്രധാന എതിരാളിയായ ഹാലന്റിന് അർജന്റീനയുടെ വോട്ട് ലഭിച്ചില്ല.

3.8/5 - (6 votes)