ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ?
യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു സെൻസേഷണൽ ട്രാൻസ്ഫർ നടത്തും എന്ന റിപോർട്ടുകൾ പുറത്തു വന്നു. ടോട്ടൻഹാം ഫോർവേഡ് ഹാരി കെയ്നിനെ സ്വന്തമാക്കാൻ സാധിക്കാതെ വന്നതോടെയാണ് സിറ്റി പോർച്ചുഗീസ് സൂപ്പർ താരത്തിലേക്കെത്തിയത്. എൽ എക്വിപ് ആണ് ഈ വാർത്ത റിപ്പോർ ചെയ്തത്.ക്രിസ്റ്റ്യാനോ റൊണാൾഡോ സിറ്റിയിലെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ്, ജോവോ കാൻസലോ എന്നിവരുമായി സംസാരിച്ചുവെന്നും റിപ്പോർട്ട് പുറത്തു വന്നു. ട്രാൻസ്ഫർ വിന്ഡോ അവസാനിക്കുന്നതിനു മുൻപ് ഒരു ഇടപാട് നടത്താൻ കഴിയുമെന്ന് റൊണാൾഡോ തന്നെ വിശ്വസിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിലേക്ക് മടങ്ങുമ്പോൾ, ബെർണാഡോ സിൽവ ടൂറിനിലേക്ക് മടങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. ഒരു സ്വാപ്പ് ഡീലാണ് സിറ്റി ലക്ഷ്യം വെക്കുന്നത്. റൊണാൾഡോയുടെ കൈമാറ്റങ്ങളുടെ ചുമതലയുള്ള ഏജന്റായ ജോർജ്ജ് മെൻഡസ് തന്നെയാണ് സിൽവയെ കൈകാര്യം ചെയ്യുന്നത്, ഇത് ഇവർ തമ്മിലുള്ള ചർച്ചകൾ കൂടുതൽ സുഗമമാക്കും.എന്നിരുന്നാലും, ക്ലബുമായുള്ള കരാർ ഒരു വർഷത്തിൽ താഴെ അവശേഷിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സൂപ്പർ താരത്തെ വിൽപ്പനയ്ക്കില്ലെന്ന കാര്യത്തിൽ യുവന്റസ് ഉറച്ചുനിന്നു. 36 കാരനെ ഈ സീസണിൽ വിൽക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത സീസണിൽ താരത്തെ സൗജന്യ ട്രാൻസ്ഫെറിൽ വിട്ടുകൊടുക്കേണ്ടി വരും.
Breaking | Cristiano Ronaldo is seeking to engineer a move to Manchester City, according to L'Équipe. More follows.
— Get French Football News (@GFFN) August 24, 2021
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ പുതിയ സീസണിലെ ആദ്യ കളി ബെഞ്ചിൽ നിന്നാണ് ഇറങ്ങിയത്.പോർച്ചുഗൽ ഇന്റർനാഷണൽ തന്റെ ഭാവിക്ക് ഒരു ‘പരിഹാരം’ കണ്ടെത്തുന്നതിന് പരിശീലകന് ബെഞ്ച് ചെയ്യാൻ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ വന്നു. റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ നിഷേധിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പക്ഷെ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആഴ്കൾക്ക് മുൻപ് ലയണൽ മെസ്സിയുടെ പിഎസ്ജി ട്രാൻസ്ഫറിലൂടെ ലോകത്തെ ഞെട്ടിച്ചപോലെ ട്രാൻസ്ഫർ ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.
🚨 Jorge Mendes is working hard on the deal to get Cristiano Ronaldo to Manchester City. City would be willing to meet Ronaldo's salary but will only go for him if they give up on Kane.
— Transfer News Live (@DeadlineDayLive) August 24, 2021
(Source: L'Equipe) pic.twitter.com/SInXgPCM1U
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒപ്പിടാൻ കഴിയുന്ന ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സിറ്റി.അഞ്ച് തവണ ബാലൺ ഡി ഓർ വിജയിക്ക് ആറ് മാസത്തിനുള്ളിൽ 37 വയസ്സ് തികയും, കൂടാതെ ഒരു ദീർഘകാല പ്രോജക്റ്റ് കണക്കിലെടുത്ത് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഒരു യുവ സ്ട്രൈക്കറെ നേടുന്നതിന് മുൻഗണന നൽകിയേക്കാം. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ലോക ഫുട്ബോളിനെ ഞെട്ടിക്കുന്ന ഒന്നായിരിക്കും എന്ന് സംശയമില്ല.