ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കൂട്ടത്തോടെ ചേക്കേറി സ്പാനിഷ് യുവ താരങ്ങൾ

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗായി കണക്കാക്കപ്പെടുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ എന്ത് വിലകൊടുത്തും സ്വന്തമാക്കുന്ന ക്ലബ്ബുകൾ തന്നെയാണ് അതിനു കാരണം. ഇത് മൂലം സ്‌പെയിനിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പോകുന്ന യുവ പ്രതിഭകളുടെ എണ്ണം കൂടിയിരിക്കുകയാണ്. വലിയ തുകയ്ക്കാണ് ഓരോ താരങ്ങളും പ്രീമിയർ ലീഗിലെത്തുന്നത്.സ്പാനിഷ് ക്ലബ്ബുകൾക്ക് ഇംഗ്ലണ്ടിൽ വാഗ്ദാനം ചെയ്യുന്ന തുകയുമായി മത്സരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.ഇത് ലാലിഗ സാന്റാൻഡറിൽ നിന്ന് പ്രതിഭകളെ അകറ്റാൻ കാരണമായി. പ്രീമിയർ ലീഗിലെ താഴ്ന്ന ക്ലബ്ബുകൾ വരെ സ്‌പെയിനിൽ നിന്നും ഉയർന്ന വിലക്ക് യുവ താരങ്ങളെ സ്വന്തമാക്കി.

അത്ലറ്റികോ മാഡ്രിഡിന് താൽപ്പര്യമുണ്ടായിരുന്നിട്ടും, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 16 -ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രൈറ്റണുമായി 18 മില്യൺ യൂറോയിൽ ചേരാനൊരുങ്ങുന്ന സ്പെയിനിലെ വളർന്നുവരുന്ന പ്രതീക്ഷയാണ് മാർക്ക് കുക്കുറെല്ല. കഴിഞ്ഞ സീസണിൽ ഐബറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ബ്രയാൻ ഗിൽ 25 ദശലക്ഷം യൂറോക്ക് ടോട്ടൻഹാമിലേക്ക് എത്തി.പ്രീമിയർ ലീഗിലേക്ക് നീങ്ങിയ സ്പാനിഷ് ഒളിമ്പിക് ടീമിലെ മറ്റൊരു അംഗം ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസ് ആണ്. നാല് മില്യൺ യൂറോയ്ക്ക് ബ്രെന്റ്ഫോർഡിലേക്ക് മാറി.ജൂനിയർ ഫിർപോ ബാഴ്സലോണയിൽ നിന്ന് ലീഡ്സ് യുണൈറ്റഡിലേക്ക് മാറി. കഴിഞ്ഞ സീസണിൽ ഫെറാൻ ടോറസിന്റെയും സെർജിയോ റെഗ്യൂലന്റെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തി.

ഇംഗ്ലീഷ് ഗെയിമുമായി പൊരുത്തപ്പെടുന്നത് എളുപ്പമല്ല, കൂടാതെ നിരവധി കളിക്കാർ അവരുടെ പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചപ്പോൾ താളം കിട്ടാതെ വരികയും ചെയ്തു.ബ്രാഹിം ഡയസും മനു ഗാർഷ്യയും വളരെ നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയെങ്കിലും ലാലിഗ സാന്റാണ്ടറിലേക്ക് തിരികെ വന്നു. മാഞ്ചസ്റ്റർ സിറ്റി താരമായ എറിക് ഗാർസിയ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സയിലേക്ക് ചേരുകയും ചെയ്തു.ജെറാർഡ് പിക്വെ ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് സെറ്റപ്പിൽ ചേർന്നു, ഇംഗ്ലീഷ് ക്ലബിന്റെ ആദ്യ ടീമിൽ ഇടംപിടിക്കുന്നതിൽ പരാജയപ്പെടുകയും റയൽ സരാഗോസയിലേക്ക് വായ്പയയക്കുകയും ചെയ്തു, അവിടെ അദ്ദേഹം തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങി. തുടർന്ന് ബാഴ്സലോണയിലേക്ക് മടങ്ങി.

നിരവധി സ്പാനിഷ് യുവ താരണങ്ങളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പണത്തിൽ ആകൃഷ്ടരായി ഇംഗ്ലണ്ടിലെത്തുന്നത്. പ്രീമിയർ ലീഗിന്റെ ആകർഷണം നിഷേധിക്കാനാവാത്തതാണ് കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്. സൂപ്പർ താരങ്ങൾ കൊഴിഞ്ഞു പോയതും സാമ്പത്തിക പ്രതിസന്ധിയും ലാ ലീഗയുടെ പൊലിമ കെടുത്തിയിരിക്കുകയാണ്. ക്ലബ്ബുകൾ വലിയ തുക മുടക്കി താരങ്ങളെ സ്വന്തമാക്കൻ മുന്നോട്ട് വരുന്നില്ല. പലപ്പോഴും യുവ താരങ്ങൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലേക്ക് ചേക്കേറാൻ ഒരുങ്ങി നിൽക്കുകയാണ്.