❝ലയണൽ മെസ്സിയുടെ പിഎസ്ജി യിലെ അരങ്ങേറ്റവും, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും❞

തന്റെ പുതിയ ക്ലബായ പാരീസ് സെന്റ്-ജർമെയ്‌നിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 11 ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം നേടിയതിനു ശേഷം ഒരു മത്സരത്തിൽ പോലും മെസ്സി കളിച്ചിട്ടില്ല. എന്നാൽ ബാഴ്സയിൽ നിന്നും പാരിസിലേക്കുള്ള ട്രാൻസ്ഫർ മൂലം വാർത്തകളിൽ മെസ്സി തന്നെയായിരുന്നു നിറഞ്ഞു നിന്നത്. ബാഴ്സയിലെ കടുത്ത സമതിക പ്രശ്നങ്ങൾ മൂലമാണ് ക്ലബ്ബുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ട്രാൻസ്ഫറിൽ പിഎസ്ജിയിൽ ചേരുന്നത്.

2021-22 കാമ്പെയ്‌നിലെ പിഎസ്ജിയുടെ ആദ്യ മൂന്ന് ലീഗ് 1 ഗെയിമുകളിൽ മെസ്സി കളിച്ചിരുന്നില്ല. അവധി ദിനങ്ങൾക്ക് ശേഷവും ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നത് തുടരുന്നതിനാൽ ടീമുമായി മെസ്സി പരിശീലനം തുടരുന്നുണ്ട്. അന്തരാഷ്ട്ര മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള അവസാനം മത്സരമായ ഞായറാഴ്ച റിംസിൽ മെസ്സി പിഎസ്ജി ക്കായി ഇറങ്ങുമെന്ന് പരിശീലകൻ മൗറീഷ്യോ പോചെറ്റിനോ പറഞ്ഞു. അർജന്റീന സ്‌ട്രൈക്കർ മൗറോ ഇകാർഡിക്ക് പരിക്കേറ്റത് കൊണ്ടാണ് മെസ്സിയുടെ അരങ്ങേറ്റം നേരത്തെ ആയത്. തോളിനു പരിക്കേറ്റ സ്‌ട്രൈക്കർ ഒരു മാസം വരെ പുറത്തിരിക്കേണ്ടി വരും.

നിലവിൽ അവധിക്കു ശേഷം പൂർണ ഫിറ്റ്നസ് തിരിച്ചു പിടിച്ച മെസ്സിയെ അർജന്റീന ബോസ് ലയണൽ സ്കലോണി സെപ്റ്റംബറിൽ തന്റെ ടീമിന്റെ ഏറ്റവും പുതിയ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ടീമിലെടുത്തത്തത്. വെനിസ്വേല, ബ്രസീൽ, ബൊളീവിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങൾക്കായി മെസ്സി തന്റെ രാജ്യത്തിനൊപ്പം ചേരും. ഫ്രഞ്ച് സർക്കാരിന്റെ നിലവിലെ കൊറോണ വൈറസ് നിയമങ്ങൾ അനുസരിച്ച് അർജന്റീനയും ബ്രസീലും ഇപ്പോഴും ‘റെഡ് ലിസ്റ്റിൽ’ ഉള്ളതിനാൽ പി.എസ്.ജിയുടെ അടുത്ത മത്സരങ്ങൾ മെസ്സിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഫ്രാൻസിലേക്ക് തിരിച്ചു വന്നാൽ നിർബന്ധിത ക്വാറന്റൈൻ ആവശ്യമായി വരും.

മെസ്സിക്കൊപ്പം പിഎസ്ജി താരങ്ങളായ എയ്ഞ്ചൽ ഡി മരിയയുടെയും ലിയാൻഡ്രോ പരേഡസും ദേശീയ ടീമിനൊപ്പം ചേരും.പൗലോ ഡിബാല രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ആസ്റ്റൺ വില്ല ജോഡികളായ എമിലിയാനോ മാർട്ടിനെസ്, എമിലിയാനോ ബ്യൂണ്ടിയ എന്നിവരും ടീമിലിടം നേടി.

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, എമിലിയാനോ മാർട്ടിനെസ്, ജുവാൻ മുസ്സോ, ജെറാനിമോ റുൾ.
പ്രതിരോധക്കാർ: ഗോൺസാലോ മോണ്ടിയൽ, മാർക്കോസ് അക്വാന, നഹുവേൽ മോലിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡി, ജുവാൻ ഫോയ്ത്ത്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, ജെർമൻ പെസ്സെല്ല, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ.
മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ, ലിയാണ്ട്രോ പരേഡസ്, ജിയോവാനി ലോ സെൽസോ, എക്സീവിയൽ പാലാസിയോസ്, ഗൈഡോ റോഡ്രിഗസ്, നിക്കോളാസ് ഡൊമൻഗ്യൂസ്, എമിലിയാനോ ബ്യൂണ്ടിയ, അലജാൻഡ്രോ ഗോമെസ്.
ഫോർവേഡ്സ്: ലയണൽ മെസ്സി, ആംഗൽ ഡി മരിയ, ലൗടാരോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്, ആംഗൽ കൊറിയ, പൗലോ ഡൈബാല, ജൂലിയൻ അൽവാരസ്, ജോക്വിൻ കൊറിയ.

Rate this post