അത്‌ലറ്റികോ മാഡ്രിഡിനായി ഗോളടിക്കാൻ ബ്രസീലിയൻ സ്‌ട്രൈക്കറെത്തുന്നു

നിലവിലെ ലാ ലീഗ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് ഈ സീസണിലും കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. അതിനുള്ള തയായറെടുപ്പായി പുതിയൊരു സ്‌ട്രൈക്കർ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ സിമിയോണി. ഹെർത്ത ബെർലിന്റെ യുവ ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യൂസ് കുൻഹയെ എസ്റ്റാഡിയോ വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് കൊണ്ടുവരാനുള്ള ഒരു കരാർ പൂർത്തിയാക്കാൻ അത്ലറ്റികോ മാഡ്രിഡ് അടുത്തെത്തി എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഈ സീസണിൽ ലൂയിസ് സുവാരസിനു പങ്കാളിയാവാൻ ഉയർന്ന നിലവാരമുള്ള സ്ട്രൈക്കറെ കൊണ്ടുവരാൻ ക്ലബ്ബ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ബ്രസീലിയൻ ടീമിലെത്താൻ ഒരുങ്ങുന്നത്. ഏകദേശം മുപ്പത് മില്ല്യൺ യൂറോ മുടക്കിയാകും അത്ലറ്റികോ മാഡ്രിഡ് 22 കാരനെ സ്പാനിഷ് തലസ്ഥാനത്തേക്ക് എത്തിക്കുക. അത്ലറ്റികോ ഫിയോറെന്റീനയുടെ സെർബിയൻ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച്ചിനെ സൈൻ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇറ്റാലിയൻ ക്ലബ്ബ് താല്പര്യം കാണിക്കാതിരുന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയും ബാക്ക്-അപ്പ് ഓപ്ഷനായിരുന്ന ക്യൂനയിലേക്ക് തിരിഞ്ഞത്. ഹെർത്ത ബെർലിൻ താരം ഒളിംപിക്സിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടുകയും ചെയ്തു.

ബ്രസീലിയൻ ക്ലബ് കോറിറ്റിബയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ക്യൂന 2017 ൽ 18 വയസിൽ യുറോപ്പിലെത്തി. സ്വിസ് ക്ലബ് എഫ്സി സിയോൺ താരത്തെ സ്വിസ് ലീഗിലെത്തിച്ചു. അരങ്ങേറ്റ സീസണിൽ 10 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ നൽകുകയും ചെയ്ത താരം ശ്രദ്ധ പിടിച്ചുപറ്റി. സ്വിറ്റ്സർലൻഡിൽ വെറും ഒരു വർഷത്തിനുശേഷം 2018 ൽ ബുണ്ടസ്ലിഗ ക്ലബ് ലീപ്സിഗ് കുൻഹയെ ടീമിലെത്തിച്ചു. യൂറോപ്പിലുടനീളമുള്ള യുവപ്രതിഭകളെ തട്ടിയെടുക്കുന്നതിന് പേരുകേട്ട റെഡ്-ബുൾ അക്കാദമി 20 മില്യൺ ഡോളർ ചെലവഴിചാണ് ബ്രസീലിയൻ താരത്തിനെ സ്വന്തമാക്കിയത്.

ലെഫ്റ്റ് വിംഗ്, സെന്റർ ഫോർവേഡ്, സെക്കൻഡ് സ്ട്രൈക്കർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങി വിവിധ സ്ഥാനങ്ങളിൽ ആ കാലഘട്ടത്തിൽ കുൻഹ കളിച്ചു.2020 ജനുവരിയിൽ മറ്റൊരു ജർമൻ ക്ലബായ ഹെർത്ത ബെർലിനിൽ എത്തിയ ക്യൂന കൂടുതൽ മികവ് പുറത്തെടുത്തു .മാനേജർ ബ്രൂണോ ലബ്ബാഡിയയുടെ കീഴിൽ ബ്രസീലിയൻ തന്റെ ഏറ്റവും വിജയകരമായ കാലഘട്ടം ആസ്വദിച്ചു. കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ ബുണ്ടസ് ലീഗയിൽ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.

Rate this post