‘അമേരിക്കയ്ക്കും എംഎൽഎസിനുമുള്ള ഞങ്ങളുടെ സമ്മാനമാണ് ലയണൽ മെസ്സി’ : ഡേവിഡ് ബെക്കാം |Lionel Messi

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്കുള്ള ട്രാൻസ്ഫർ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്. മെസ്സിയുടെ വരവ് അമേരിക്കയിലെ ഫുട്ബോളിനും ഇന്റർ മയാമിക്കും വലിയ ഉണർവാണ് നൽകിയത്.മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചു.

മയാമിയുടെ സഹ ഉടമയായ മേജർ ലീഗ് സോക്കറിൽ ഈ കുറച്ച് മാസങ്ങളിൽ അർജന്റീനിയൻ ‘നമ്പർ 10’ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചു.മെസ്സിയുടെ സാന്നിദ്ധ്യം MLS-നെ കുറിച്ചുള്ള ധാരണകളെ മാറ്റിമറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ തലങ്ങളിലും ഫുട്ബോൾ വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സിയെ മയാമി സ്വന്തമാക്കിയതെന്നും ബെക്കാം പറഞ്ഞു.

“ഇന്റർ മിയാമിയുടെ ടീമിൽ ലയണൽ മെസ്സി ഉണ്ടെന്ന് ആരെങ്കിലും എന്റെ നേരെ തിരിഞ്ഞ് പറയുമ്പോൾ വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്..അതുപോലൊരു കളിക്കാരൻ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ, ഞങ്ങളുടെ ടീമിലുള്ളത് ഒരു ഉടമയെന്ന നിലയിൽ ഇത് വളരെ അഭിമാനകരമായ കാര്യമാണ്”ബെക്കാം പറഞ്ഞു.“ലിയോയെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് മിയാമിയിലേക്ക് മാത്രമല്ല, അമേരിക്കയ്ക്കും എംഎൽഎസിനുമുള്ള ഞങ്ങളുടെ സമ്മാനമാണ്.കാരണം അങ്ങനെയുള്ള ഒരാൾ കളി മാറ്റുന്നു. അത്തരത്തിലുള്ള ഒരാൾ മറ്റൊരു തലമുറയിലെ ഫുട്ബോൾ കളിക്കാരെ പ്രചോദിപ്പിക്കുന്നു. അതുകൊണ്ടാണ് ലിയോയെ ടീമിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചത്” ബെക്കാം കൂട്ടിച്ചേർത്തു.

“തീർച്ചയായും, ഞങ്ങൾക്ക് ചാമ്പ്യൻഷിപ്പുകൾ നേടണം ലീഗിലെ ഏറ്റവും മികച്ച ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങൾ അവനെ വാങ്ങിയതിന്റെ ഒരു കാരണം അമേരിക്കയിലെ അടുത്ത തലമുറയിലെ ഫുട്ബോൾ കളിക്കാരെ പ്രചോദിപ്പിക്കുക എന്നതായിരുന്നു” ബെക്കാം പറഞ്ഞു.മെസ്സി തന്റെ ആദ്യ സീസണിൽ ഇന്റർ മിയാമിയുമായി 15 മത്സരങ്ങൾ കളിച്ചു ആകെ 11 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടി.

Rate this post