ഉറുഗ്വെയ്‌ക്കും ബ്രസീലിനുമെതിരെ ലയണൽ മെസ്സിയുടെ റെക്കോർഡ് |Lionel Messi

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെയുള്ള 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് അർജന്റീന തയ്യാറെടുക്കുകയാണ്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാർ മാർസെലോ ബിയൽസയുടെ ഉറുഗ്വേയെ ബ്യൂണസ് അയേഴ്സിലെ ബോക ജൂനിയറിന്റെ ഐക്കണിക് ബൊംബോനേര സ്റ്റേഡിയത്തിൽ നേരിടും.

ഉറുഗ്വേയ്‌ക്കെതിരായ ലയണൽ മെസ്സിയുടെ 13-ാം മത്സരമാണ് നാളെ നടക്കുന്നത്.എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമാണ് ഉറുഗ്വേക്കെതിരെ ഇതുവരെയുള്ള മെസ്സിയുടെ റെക്കോർഡ്.ഉറുഗ്വേയ്‌ക്കെതിരെ ഇന്റർ മിയാമി ഫോർവേഡ് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.2008ൽ എൽ മൊനുമെന്റലിൽ 2-1ന് ജയിച്ച 2010ലെ യോഗ്യതാ മത്സരത്തിലാണ് ഉറുഗ്വേയ്‌ക്കെതിരെ മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്.2021ൽ റിവർ പ്ലേറ്റിലെ എൽ മോനുമെന്റലിൽ 3-0ന് വിജയിച്ച മത്സരത്തിലാണ് മെസ്സിയുടെ അവസാന ഗോൾ പിറന്നത്.

അർജന്റീനയ്ക്കായി 178 മത്സരങ്ങളിൽ നിന്ന് 106 ഗോളുകളാണ് മെസ്സി നേടിയത്. ദേശീയ ടീമിന്റെ ചരിത്രത്തിലെ ടോപ്പ് സ്‌കോററും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനുമാണ്.അടുത്ത ചൊവ്വാഴ്‌ച മാറക്കാനയിൽ നടക്കുന്ന മത്സരത്തിൽ അര്ജന്റീന ബ്രസീലിനെ നേരിടും.14-ാം തവണയാണ് ബ്രസീലിനെതിരെ പത്താം നമ്പർ താരം കളിക്കുന്നത്. ലോകകപ്പ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനെതിരെ സ്‌കോർ ചെയ്തിട്ടില്ല.ബ്രസീലിനെതിരായ അദ്ദേഹത്തിന്റെ അഞ്ച് ഗോളുകളും സൗഹൃദ മത്സരങ്ങളിൽ വന്നതാണ്.

അഞ്ച് തവണ ലോകകപ്പ് ജേതാക്കൾക്കെതിരായ അദ്ദേഹത്തിന്റെ റെക്കോർഡ് അഞ്ച് വിജയങ്ങളും രണ്ട് സമനിലകളും ആറ് തോൽവികളുമാണ്.റൊസാരിയോയിൽ നിന്നുള്ള മാന്ത്രികൻ 2010 ൽ ബ്രസീലിനെതിരെ ആദ്യമായി ഗോൾ കണ്ടെത്തി, മത്സരത്തിൽ അർജന്റീന 1-0 ന് വിജയിച്ചു. തുടർന്ന് 2012ൽ അമേരിക്കയിൽ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഹാട്രിക് നേടി; അർജന്റീന 4-3 ന് വിജയിച്ചു.2019 ൽ അർജന്റീന 1-0 ന് തോൽപ്പിച്ചപ്പോൾ 13 മിനിറ്റിൽ മെസ്സി സ്കോർ ചെയ്തു.

Rate this post