ചരിത്രത്തിൽ ഇങ്ങനെയൊരു തോൽവി രണ്ടാമത്തെ വട്ടം മാത്രം |Brazil |Argentina
രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള രാജ്യങ്ങളാണ് ബ്രസീലും അർജന്റീനയും. ഇവരുടെ വിജയങ്ങൾ ഫാൻസ് പലതും ആഘോഷിക്കുമ്പോൾ എതിരാളികളുടെ തോൽവിയും ആഘോഷിക്കാറുണ്ട്.എന്നാൽ ഇത്തവണ രണ്ടുപേർക്കും ആഘോഷിക്കാൻ ഒരു വകയും നൽകുന്നില്ല. രണ്ട് ടീമുകൾക്കും തോൽവിയായിരുന്നു ഇന്നത്തെ ഫലം. ഈ തോൽവികൾക്ക് ചില പ്രത്യേകതകൾ കൂടിയുണ്ട്.
ലാറ്റിനമേരിക്കൻ ഫുട്ബോൾ വമ്പൻമാരായ ബ്രസീലും അർജന്റീനയും ഒരേ ദിവസം ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിക്കാനിറങ്ങി. എന്നാൽ രണ്ട് ടീമുകളും ഒരുമിച്ചു തോൽക്കുന്നത് ചരിത്രത്തിൽ രണ്ടുവട്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതിനുമുൻപ് 2015 ലും സമാനമായ തോൽവി സംഭവിച്ചിട്ടുണ്ട്.
നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന സ്വന്തം നാട്ടിലാണ് ഉറുഗ്വയോട് ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് തോൽവി വഴങ്ങിയത്. ഉറുഗ്വെക്ക് വേണ്ടി അർജന്റീനക്കാരൻ ബിയേൽസ എന്ന പരിശീലകന്റെ കീഴിൽ മികച്ച പ്രകടനമാണ് ഈ അടുത്ത കാലങ്ങളിൽ കാഴ്ചവെക്കുന്നത്. ഈ തകർപ്പൻ ജയത്തിന്റെ പിൻബലത്തിൽ ലോകകപ്പ് യോഗ്യതയുടെ പോയിന്റ് ടേബിളിൽ ഉറുഗ്വെ രണ്ടാം സ്ഥാനത്താണ്. അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.
എന്നാൽ കനത്ത തിരിച്ചടിയാണ് ബ്രസീലിന് നേരിട്ടിട്ടുള്ളത് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ലാറ്റിനമേരിക്കൻ വമ്പന്മാർക്ക് സംഭവിച്ചത് ഇതോടെ പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്തേക്ക് ബ്രസീൽ പിന്തള്ളപ്പെട്ടു. കൊളംബിയ ജയത്തോടെ നിലവിൽ മൂന്നാം സ്ഥാനത്തുമാണ്.
For the first time since 2015 and just the second time ever, Brazil and Argentina have lost World Cup qualifiers on the same day 😲 pic.twitter.com/9EKNfzCzYI
— B/R Football (@brfootball) November 17, 2023
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാർട്ടിനെല്ലിയുടെ ഗോളിന് ബ്രസീൽ ലീഡ് നേടിയെങ്കിലും 75′,79′ മിനിറ്റുകളിൽ ലൂയിസ് ഡയസ് നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ബ്രസീലിനെ കൊളംബിയ തകർത്തത്. ആക്രമികൾ തട്ടിക്കൊണ്ടുപോയ ലൂയിസ് ഡയസിന്റെ അച്ഛനെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കൊളംബിയൻ പോലീസ് മോചിപ്പിച്ചത്, കൊളംബിയയിൽ നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. ലൂയിസ് തന്റെ രണ്ടുഗോളുകളും അദ്ദേഹത്തിന്റെ അച്ഛന് സമർപ്പിച്ചതും അച്ഛന്റെ സന്തോഷവും കാണികൾക്ക് മറക്കാൻ പറ്റാത്ത ഒരനുഭവമായി .