രാജാവിന്റെ പറങ്കിപ്പട യൂറോപ്പ് പിടിച്ചടക്കാനുള്ള ‘പെർഫെക്റ്റ്’ ഒരുക്കത്തിന് ഇന്ന് കളത്തിലേക്ക് | Cristiano Ronaldo
ക്രിസ്ത്യാനോ റൊണാൾഡോയുടെ പറങ്കിപ്പട യൂറോകപ്പ് യോഗ്യത മത്സരത്തിന്റെ അവസാന മത്സരത്തിൽ ഇന്ന് കളത്തിൽ. ഇതുവരെ കളിച്ച ഒമ്പതിൽ ഒമ്പതും വിജയിച്ച രാജകീയമായാണ് അടുത്തവർഷം ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പിന് ഒരുങ്ങുന്നത്.
ഇന്ന് ഇന്ത്യൻ സമയം രാത്രി 1 15ന് ഐസ്ലാൻഡ് ആണ് പോർച്ചുഗലിന് എതിരാളികൾ. ഇന്നുകൂടി വിജയിച്ചാൽ പത്തിൽ പത്ത് മത്സരങ്ങളും വിജയിച്ചു ‘പെർഫെക്ട്’ യോഗ്യതയായിരിക്കും റൊണാൾഡോയും സംഘവും നേടുന്നത്. ഫ്രാൻസ് ഒഴികെ മറ്റൊരു ടീമും യോഗ്യതയിൽ 100% വിജയം നേടിയിട്ടില്ല.
ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനെ കൂടാതെ ബോസ്നിയ,ലക്സംബർഗ്, സ്ലോവാക്കിയ, ലിസ്റ്റെയിൻസ്റ്റിൻ, ഐസ്ലാൻഡ് എന്നീ ദേശീയ ടീമുകളാണ് കളിച്ചിരുന്നത്, ഈ ഗ്രൂപ്പിൽ പോർച്ചുഗലിനെ കൂടാതെ സ്ലോവാകിയയും യോഗ്യത നേടിയിട്ടുണ്ട്. പോർച്ചുഗൽ ഇതുവരെ 9 മത്സരങ്ങളിൽ 34 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്, അതിൽ പത്ത് ഗോളുകളും ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് നേടിയത്. ഇതുവരെ രണ്ടു ഗോളുകൾ മാത്രമേ പോർച്ചുഗൽ വഴങ്ങിയിട്ടുള്ളൂ.
ON THIS DAY IN 2013:
— The CR7 Timeline. (@TimelineCR7) November 18, 2023
Cristiano Ronaldo scored this ICONIC hat-trick against Zlatan Ibrahimovic’s Sweden to take Portugal to the World Cup.
One of the greatest individual performances of all time.pic.twitter.com/6fooZx9ltl
ഇന്ന് യൂറോ കപ്പ് യോഗ്യതരാമത്സരങ്ങളിൽ പോർച്ചുഗലിനെ കൂടാതെ സ്പെയിൻ, സ്കോട്ട്ലാൻഡ്,നോർവേ, ബെൽജിയം, ഹംഗറി ടീമുകളെല്ലാം കളത്തിൽ ഇറങ്ങുന്നുണ്ട്.ഇന്നത്തെ മത്സരങ്ങളും സമയക്രമവും ഇതാണ്👇