സ്കലോണി അർജന്റീന പരിശീലകസ്ഥാനം ഒഴിയുമോ? പ്രതികരണവുമായി പെരെഡെസ് |Lionel Scaloni
ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആറു മത്സരങ്ങളിൽ അഞ്ചും വിജയിച്ച് നിലവിൽ ഒന്നാം സ്ഥാനത്താണ് ലോക ചാമ്പ്യന്മാരായ അർജന്റീന. കഴിഞ്ഞദിവസമാണ് ബ്രസീലിനെ അവരുടെ തട്ടകത്തിൽ അർജന്റീന കീഴടക്കിയത്.
കളിയുടെ എഴുപതാം മിനിറ്റിൽ എൻസോ ഫെർനാണ്ടസിനെ പിൻവലിച്ച് റോമ താരമായ ലിയർനാഡോ പെരെഡെസ് കളിക്കളത്തിൽ എത്തിയിരുന്നു. ബ്രസീലിനെതിരെയുള്ള മത്സരശേഷം അർജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനം രാജിവച്ചേക്കുമെന്ന ലയണൽ സ്‌കലോനിയുടെ അഭിപ്രായത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ഞങ്ങൾ സ്കലോനിയോട് സംസാരിച്ചില്ല. അദ്ദേഹം ഗ്രൂപ്പിന്റെ തലവനാണെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം അവിടെ തന്നെ തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, അദ്ദേഹം വളരെ പ്രാധാന്യമുള്ള ആളായതിനാൽ രാജ്യത്തിനോടൊപ്പം നിൽക്കാനുള്ള തീരുമാനം അദ്ദേഹം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ തായ കാരണങ്ങളുണ്ടാകും, അദ്ദേഹത്തിനോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കും. സ്‌കലോണി മനസ്സ് മാറ്റി നമ്മോടൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷ”
🗣 Leandro Paredes: "We didn't talk to Scaloni. We are aware he's the head of the group, let's hope he stays, that he makes the decision to stay because he is very important. He will have his reasons but we are more than grateful. Let's hope he changes his mind, stays with us." pic.twitter.com/weBBFkf3R5
— Roy Nemer (@RoyNemer) November 22, 2023
എന്നിരുന്നാലും അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി പരിശീലകൻ സ്കലോണിക്ക് അസ്വാരസ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്. പ്രസിഡണ്ട് ക്ലൗഡിയോ ടാപ്പിയോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാം ശരിയാവുമെന്ന് പ്രതീക്ഷയിലാണ് അർജന്റീന ആരാധകരും.ബ്രസീലിനെതിരെ ജയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും പരെഡസ് അഭിപ്രായം പങ്കുവച്ചു.”ഞങ്ങൾ എതിരാളികൾ ആരാണെന്ന് ശ്രദ്ധിക്കുന്നില്ല,ഞങ്ങൾ ചിന്തിക്കുന്നത് ഞങ്ങളെക്കുറിച്ച് മാത്രമാണ്, ഞങ്ങളൊക്കെ കാര്യം കൃത്യമായി ചെയ്യുകയും ചെയ്യുന്നുണ്ട്”