മാരക്കാനയിൽ അക്രമാസക്തമായ ബ്രസീൽ vs അർജന്റീന മത്സരത്തെക്കുറിച്ച് നെയ്മർ | Neymar

കഴിഞ്ഞ ദിവസം മരക്കാനയിൽ അർജന്റീനയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ തനിക്ക് ഒരുപാട് ഫൗളുകൾ നേരിടേണ്ടി വരുമായിരുന്നെന് നെയ്മർ പറഞ്ഞു. ഇടതു കാൽമുട്ടിൽ ശസ്ത്രക്രിയക്ക് ശേഷം 31 കാരൻ വിശ്രമത്തിലാണ്. ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി രണ്ടാം പകുതിയിൽ ഹെഡറിൽ നിന്നും നേടിയ ഗോളിൽ അർജന്റീനയെ ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു.

ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു ഇത്. ഉറുഗ്വേയോടും കൊളംബിയയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു.“നല്ല ഗെയിം ആയിരുന്നു നടന്നത് നടന്നത് ക്ലാസിക് പോരാട്ടം, ചൂടേറിയ ഒരു പോരാട്ടം തന്നെയാണ് നടന്നത്. ഈ മത്സരത്തിൽ എങ്ങാനും ഞാൻ ഉണ്ടായിരുന്നുവെങ്കിൽ നിരവധി ഫൗളുകൾ എനിക്ക് ഏൽക്കേണ്ടി വരുമായിരുന്നു.അത്രയും രൂക്ഷമായിരുന്നു മത്സരം. പക്ഷേ ഈ മത്സരത്തിൽ എനിക്ക് കളിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർക്ക് ബുദ്ധിമുട്ടുകളുടെ ഒരു നരകം തന്നെ ഞാൻ ഉണ്ടാക്കി കൊടുത്തേനെ” നെയ്മർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഒക്ടോബറിൽ ബ്രസീലിനായി കളിക്കുന്നതിനിടെയാണ് നെയ്മർക്ക് പരിക്ക് പറ്റുന്നത്.അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 31 കാരൻ ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്.ഇതുവരെയുള്ള ആറ് യോഗ്യതാ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്രസീൽ വിജയിച്ചത്, പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

ഗെയിമിന് മുമ്പ് സ്റ്റേഡിയത്തിനുള്ളിൽ ആരാധകരും ബ്രസീലിയൻ പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വളരെ വൈകിയാണ് മത്സരം ആരംഭിച്ചത്.ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിനിടെ ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ തമ്മിൽ തർക്കം തുടങ്ങി. കുടുംബവുമായെത്തിയ നിരവധി അർജന്റീന ആരാധകരെ പോലീസ് തല്ലിച്ചതച്ചു.

Rate this post