ആൻസിലോട്ടിക്ക് പകരക്കാരനായി ലയണൽ സ്കലോനി റയൽ മാഡ്രിഡിന്റെ പരിശീലകനാവുന്നു |Lionel Scaloni
അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചാൽ ബ്രസീൽ ദേശീയ ദേശീയ ടീമിന്റെ പരിശീലകൻ ആവാനുള്ള ഒരുക്കത്തിലാണ് അൻസെലോട്ടി.
ഫെർണാണ്ടോ സിസിന്റെ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സ്കലോനിയെ പ്രതിനിധീകരിക്കുന്ന ജർമ്മൻ ഏജൻസിയുമായി ബന്ധപ്പെട്ടു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയും എന്ന സൂചന ലയണൽ സ്കെലോണി നൽകിയിരുന്നു.“ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. ഇതൊരു വിടപറയലല്ല, പക്ഷെ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം ഉയർന്ന നിലയിൽ നിൽക്കണം.അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്.കാരണം ടീമിന് വേണ്ടത് പരമാവധി ഊർജ്ജം നൽകുന്ന പരിശീലകനെയാണ്” ലയണൽ സ്കെലോണി ബ്രസീലുമായുള്ള മത്സരത്തിന് ശേഷം ഇങ്ങനെ പറഞ്ഞിരുന്നു.
Real Madrid are now apparently in contact with Lionel Scaloni’s agents🇦🇷.
— 🫲🏾🫱🏾 (@RMCFHassan) November 27, 2023
Would you like to see him as Carlo Ancelotti’s replacement🤔 pic.twitter.com/G0iUnNcD8J
കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ലയണൽ സ്കെലോണി.തന്റെ അവസാന 50 മത്സരങ്ങളിൽ നിന്ന് രണ്ട് തവണ മാത്രമാണ് മാനേജർ തോറ്റത് . ലോകകപ്പിൽ സൗദി അറേബ്യയോടും മറ്റൊന്ന് ഈ മാസമാദ്യം ഉറുഗ്വായോടും.സ്കലോനിയും അർജന്റീന എഫ്എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ റിപ്പോർട്ട് ചെയ്തിരുന്നു.2018-ൽ സ്കലോനി മാനേജരായി ചുമതലയേൽക്കുകയും 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു – 1986 ലോകകപ്പിന് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രധാന ട്രോഫി ആയിരുന്നു അത്.
❗️Real Madrid are attentive to Lionel Scaloni’s situation and the first, but very preliminary contacts have made between the Spanish club and the German agency that represents the coach since the decision about Ancelotti is not confirmed yet. @fczyz @okdobleamarilla 🚨⚪️🇪🇸 pic.twitter.com/Xhi4tmZFb7
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 27, 2023
എന്നാൽ ബ്രസീൽ ദേശീയ ടീം മാനേജരാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കാർലോ ആൻസലോട്ടി വിസമ്മതിച്ചു.തന്റെ ശ്രദ്ധ റയൽ മാഡ്രിഡിൽ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.“ഞാൻ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. ബ്രസീൽ പോലെയുള്ള ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടീമുകളിലൊന്ന് എന്നോട് ബന്ധപ്പെട്ടിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, അത് എനിക്ക് വളരെയധികം അഭിമാനം നൽകുന്നു. പക്ഷെ എനിക്ക് ജൂൺ 30 വരെ റയൽ മാഡ്രിഡി ഒരു കരാർ ഉണ്ട്. ഞാൻ ആവർത്തിക്കുന്നു, എന്റെ ഭാവി ഉടൻ അറിയിക്കും” അൻസെലോട്ടി പറഞ്ഞു.