‘മറ്റുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതിന് പെപ്രയോട് നന്ദി പറയണം’ : പെപ്രക്ക് പിന്തുണയുമായി ഇവാൻ വുക്മനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഹൈദെരാബാദിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

7 മത്സരങ്ങളിൽ നിന്ന് 5 ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ നിന്ന് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചായിരുന്നു ഹൈദെരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോൾ നേടിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും മുന്നേറ്റ നിര പെപ്രയിട്ട് പ്രകടനം ഏറെ വിമർശനം നേരിട്ടിരുന്നു.ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തിരുന്ന സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസിന്റെ അഭാവം ഏറെ അനുഭവപ്പെട്ടിരുന്നു.

ഡയമന്റകോസ് അവശേഷിപ്പിച്ച ശൂന്യത ക്വാമെ പെപ്ര നികത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ടീമിലെ ഏക വിദേശ സ്‌ട്രൈക്കറായിരുന്നിട്ടും ഘാന താരം ഒരിക്കൽ കൂടി ദയനീയമായി പരാജയപ്പെട്ടു.സ്‌ട്രൈക്കർക്ക് ഗോളുകൾ നേടുന്നതിനെ സംബന്ധിച്ചിടത്തോളം കുറച്ച് ഭാഗ്യവും ആവശ്യമാണ്. എന്നിരുന്നാലും ഒരു മുന്നേറ്റക്കാരന്റെ പ്രധാന ജോലി എതിരാളികളുടെ പ്രതിരോധം വലിച്ചുനീട്ടുകയും ഗോൾ സ്കോറിംഗ് ഭീഷണികൾ നൽകുകയും ചെയ്യുക എന്നതാണ്. സത്യം പറഞ്ഞാൽ, ആ റോൾ നിറവേറ്റുന്നതിൽ പെപ്ര ഇതുവരെ പരാജയപ്പെട്ടു. ശക്തരായ എതിരാളികൾക്കെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ സ്‌ട്രൈക്കറുടെ മോശം ഫോം ബ്ലാസ്റ്റേഴ്‌സിന് ഗുരുതരമായ പ്രശ്‌നമായേക്കാം.

ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ കളിച്ച ഏഴു മത്സരങ്ങളിലും പെപ്ര പങ്കെടുത്തിട്ടുണ്ട്. ഇതിൽനിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.എന്നാൽ ഇക്കാര്യത്തിൽ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ” പെപ്ര വളരെ ഉപകാരപ്രദമായ ഒരു കളിക്കാരനാണ്, അവൻ വളരെ ശാരീരികമായി ശക്തനായ ഒരു വ്യക്തിയാണ്, അയാൾക്ക് പന്ത് പിടിക്കാൻ കഴിയും.മറ്റുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതിന് നമ്മൾ പെപ്രയോട് നന്ദി പറയണം. ഞങ്ങൾ നന്നായി വളരെയധികം ഉപയോഗപ്പെടുന്ന താരമാണ്, ടീമിനകത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ട് ” ഇവാൻ പറഞ്ഞു.

Rate this post