‘എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ഞെട്ടിപ്പോയി ‘ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയെക്കുറിച്ച് ദിമിട്രിയോസ് ഡയമന്റകോസ് |Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ അവരുടെ ആദ്യ 9 മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണിത്. ഇതിന്റ ക്രെഡിറ്റ് ഗ്രീക്ക് ഫോർവേഡായ ദിമിട്രിയോസ് ഡയമന്റകോസിനും അവകാശപ്പെട്ടതാണ്.
ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.30-കാരൻ ഇതിനകം 7 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റും നാല് ഗോളുകളും സഹിതം അഞ്ച് ഗോൾ സംഭാവനകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിന് ആരാധകർ നൽകുന്ന പിന്തുണയെക്കുറിച്ച് ദിമി സംസാരിച്ചിരുന്നു.
“സത്യം പറഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത്രയും ഒരു വലിയ ആരാധകവൃന്ദം ഉണ്ടെണ് ഞാൻ കരുതിയില്ല.ആദ്യ ഗെയിം കളിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചതിനു അപ്പുറമാണ് കാണാൻ കഴിഞ്ഞത്.എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.എന്നാലത് ഞങ്ങളുടെ സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഞാൻ എത്തിയ സമയത്ത് ദുബായിലേക്ക് പോയിരുന്നു. ടീം ആ സമയത്ത് അവിടെയായിരുന്നു. ദുബായിൽ ഏതാണ്ട് അയ്യായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്. ഞാൻ ഞെട്ടിപ്പോയി, എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു. ഹോം സ്റ്റേഡിയത്തിലായാലും പുറത്തായാലും എല്ലായിടത്തും ആരാധകർ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നു” ദിമിട്രിയോസ് പറഞ്ഞു.
🎙️| Dimitrios Diamantakos: “When I played first game,I couldn't believe it because it was so crowded. But it is not just in our stadium. When I came,I went to Dubai for preseason and there were like 5000 people. And I was surprised. Our fans are, really, really amazing” #KBFC pic.twitter.com/jC5Wn1MROA
— Blasters Zone (@BlastersZone) December 3, 2023
“എനിക്ക് ഒരു പരിക്ക് ഉണ്ടായിരുന്നു, എല്ലാ പ്രീ-സീസണും എനിക്ക് നഷ്ടമായി. എന്നാൽ ഇപ്പോൾ അത് കഴിഞ്ഞു. ഞാൻ ഫോമിൽ തിരിച്ചെത്തി, നല്ല നിലയിലാണെന്ന് ഞാൻ കരുതുന്നു. അവസാന രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്തു. ഇപ്പോൾ ഇത് കഴിഞ്ഞ വർഷത്തെ ദിമിയാണെന്ന് ഞാൻ കരുതുന്നു”ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.