അർജന്റീനയുടെ പുതിയ ജേഴ്സി ലീക്കായി. സൂപ്പർതാരത്തെ സൈൻ ചെയ്യാൻ ബാഴ്സലോണ | Argentina
യൂറോപ്യൻ ഫുട്ബോൾ സീസണിലെ ഈ ലാലിഗ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണ നിലവിൽ 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായി വന്നെങ്കിലും ജിറോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ എന്നീ ക്ലബ്ബുകളുടെ പിന്നിലാണ് നിലവിൽ ബാഴ്സലോണയുടെ സ്ഥാനം. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയതാരങ്ങൾക്ക് വേണ്ടി ബാഴ്സലോണ നീക്കങ്ങൾ നടത്തിയേക്കും.
നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം ടോട്ടനം ഹോട്സ്പറിന്റെ അർജന്റീനിയൻ അറ്റാകിങ് മിഡ്ഫീൽഡറായ ജിയോവനി ലോ സെൽസോയെ സ്വന്തമാക്കാൻ പരിശീലകനായ സാവി ഹെർണാണ്ടസിന്റെ നിർദേശപ്രകാരം ബാഴ്സലോണ രംഗത്തുണ്ട്. 27 കാരനായ താരത്തിനെ കൊണ്ടുവരിക വഴി തങ്ങളുടെ മിഡ്ഫീൽഡിന്റെ ശക്തി കൂട്ടാൻ ആകുമെന്നാണ് സാവി വിശ്വസിക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോ സെൽസോയുടെ സൈനിംഗ് പൂർത്തിയാക്കുവാൻ സാവി ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
❗️Xavi is determined to sign Giovani Lo Celso for Barcelona in January and requested the club get it done in what is seen as a test of their support for him. @SkySportsLyall 🇦🇷🚨🔵🔴 pic.twitter.com/SRRQzJuvYN
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 11, 2023
ഈ അർജന്റീന താരത്തിന്റെ സൈനിംഗ് വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത കിരീടം പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജിയോവനി ലോ സെൽസോയുടെ ക്ലബ്ബായ ടോട്ടൻഹാം 16 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് സ്വന്തമാക്കി അഞ്ചാം സ്ഥാനത്താണ് തുടരുന്നത്, 2020 ലാണ് സ്പർസുമായി ലോ സെൽസോ സ്ഥിരകരാറിൽ ഒപ്പ് വെക്കുന്നത്.
🚨 BREAKING: Argentina’s NEW Copa America 2024 jersey. @Footy_Headlines ✨🩵 pic.twitter.com/7vUseujbWQ
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2023
അതേസമയം 2024 ൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള അർജന്റീന ടീമിന്റെ ജേഴ്സി ഫൂട്ടി ഹെഡ്ലൈൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിഫ വേൾഡ് കപ്പ് നേടിയതിനാൽ ഇത്തവണ മൂന്ന് സ്റ്റാറുള്ള ജേഴ്സിയിൽ ആയിരിക്കും അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന് ഇറങ്ങുന്നത്. പതിവുപോലെ ആകാശ നീലയും വെള്ളയും ജേഴ്സിയാണ് അർജന്റീനയുടെത്, കൂടെ ഗോൾഡൻ കളറിലുള്ള എഴുത്തുകളാണ് ഇത്തവണ ജേഴ്സിയിലുള്ളത്.