അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത് | Manchester United
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഓൾഡ്ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളായ ബയേൺ മ്യൂണിക്കിനോട് 1-0ന് തോറ്റതോടെ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 സ്ഥാനത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിയ സാധ്യത അവസാനിച്ചു. അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടാനും യുണൈറ്റഡിന് സാധിച്ചില്ല .
മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യൻമാർക്ക് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബയേണിനെ തോൽപ്പിക്കുകയും ഗലാറ്റസരെയ് എഫ്സി കോപ്പൻഹേഗൻ മത്സരം സമനിലയിൽ അവസാനിക്കുകായും ചെയ്താൽ മാത്രമേ പ്രതീക്ഷയുണ്ടായിരുന്നുള്ളു. മത്സരത്തിൽ ബയേണിന് വേണ്ടി 70-ാം മിനിറ്റിൽ ഫ്രഞ്ച് ഫോർവേഡ് കിംഗ്സ്ലി കോമൻ ഗോൾ നേടിയത്.ആറ് ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചത്.ഗ്രൂപ്പ് ഘട്ടത്തിൽ 15 ഗോളുകളാണ് യുണൈറ്റഡ് വഴങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് ടീം വഴങ്ങിയ ഏറ്റവും കൂടുതൽ ഗോളുകൾ ആണിത്.ആറാം തവണയാണ് യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്, 2020-21 ന് ശേഷം ആദ്യവും.2005-06 കാമ്പെയ്നിന് ശേഷം രണ്ടാമത്തെ തവണ മാത്രമാണ് അവർ തങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും താഴെയെത്തുന്നത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൂണോ ഫെർണാണ്ടസിനു ഉൾപ്പെടെ ഗോൾ നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചു.
40-ാം മിനിറ്റിൽ പരിക്കേറ്റ സെൻട്രൽ ഡിഫൻഡർ ഹാരി മഗ്വെയറെയും യുണൈറ്റഡിന് നഷ്ടമായി.ഈ സീസണിലെ 24 മത്സരങ്ങളിൽ 12 എണ്ണത്തിലും യുണൈറ്റഡ് പരാജയപ്പെട്ടു, 39 ഗോളുകളും വഴങ്ങി.ബയേണിനെതിരെ കഴിഞ്ഞ 13 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചത്.ഒരു പ്രീമിയർ ലീഗ് ടീം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ താഴെ ഫിനിഷ് ചെയ്യുന്നതിന്റെ നാലാമത്തെ തവ മാത്രമാണ്. ചാമ്പ്യൻസ് ലീഗിൽ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചത്.
🚨 Manchester United are out of the European competitions.
— Fabrizio Romano (@FabrizioRomano) December 12, 2023
15 goals conceded and four defeats in UCL Group A. pic.twitter.com/rDFrBNJlv4
ഡെൻമാർക്കിൽ ഗലാറ്റസറെയ്ക്കെതിരെ ഒരു ഗോളിന്റെ വിജയം നേടിയ എഫ്സി കോപ്പൻഹേഗൻ എട്ട് പോയിന്റുമായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി, അഞ്ച് പോയിന്റുമായി ഗലാറ്റസരെ മൂന്നാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് പ്ലേഓഫിലെത്തി. രണ്ടാം പകുതിയിൽ ലൂക്കാസ് ലെറാഗർ ആണ് ഡാനിഷ് ക്ലബ്ബിന്റെ വിജയ ഗോൾ നേടിയത് . 90 ആം മിനുട്ടിൽ ലൂക്കാസ് ലെറാഗർ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോവുകയും ചെയ്തു.