ലക്ഷ്യം വേൾഡ് കപ്പോ ? :അൽ നാസറിലെ കരാർ പുതുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ജനുവരിയിൽ അൽ-നാസറിൽ ചേർന്നതിനുശേഷം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിന്റെ മുഖമായി മാറി. 38 കാരന്റെ ചുവട് പിടിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ,കരിം ബെൻസൈമാ അടക്കം നിരവധി കളിക്കാർ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് ചേക്കേറി. റൊണാൾഡോയുടെ ഒറ്റ ട്രാൻസ്ഫർ കൊണ്ട് സൗദി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.

മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിചാണ് റൊണാൾഡോ വേൾഡ് കപ്പിന് ശേഷം അൽ നാസറിലെത്തിയത്.പ്രതിവർഷം 177 മില്യൺ പൗണ്ട് മൂല്യം കണക്കാക്കുന്ന രണ്ടര വർഷത്തെ കരാറിൽ ആണ് റൊണാൾഡോ ഒപ്പുവെച്ചത്.സൗദിയിൽ നിന്നുള്ള പുതിയ റിപോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനോട് പുതിയ കരാറിനായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.ക്ലബ് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ട്.

2022-23 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാന്യമായ രണ്ടാം പകുതി ഉണ്ടായിരുന്നു, 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി.ഈ സീസണിൽ 38-കാരൻ കൂടുതൽ മികച്ചതായി കാണപ്പെട്ടു.22 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്, കൂടാതെ എർലിംഗ് ഹാലാൻഡിനൊപ്പം 50 ഗോളുകളുമായി 2023 ലെ സംയുക്ത ടോപ്പ് സ്കോററാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവിലെ കരാർ 2025 വേനൽക്കാലത്ത് അവസാനിക്കും.

എന്നിരുന്നാലും കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ അദ്ദേഹം പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ കരാർ 2025 ന്റെ തുടക്കത്തിൽ ആരംഭിച്ച് 2027 ന്റെ തുടക്കത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ കരാർ അവസാനിക്കുമ്പോൾ പോർച്ചുഗൽ താരത്തിന് 41 വയസ്സ് തികയും. ഇത് 2026 ഫിഫ ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ഇത് അദ്ദേഹത്തെ അനുവദിക്കും. അൽ നാസർ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.

5/5 - (1 vote)