ലോകകപ്പിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടിയിരുന്നുവെന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്സ് | Emiliano Martinez
അർജന്റീനക്കൊപ്പം സ്വപ്നതുല്യമായ നേട്ടമാണ് എമിലിയാനോ മാർട്ടിനസ് ഇതുവരെ നേടിയിരിക്കുന്നത്, 2021 ജൂണിൽ മാത്രമാണ് അർജന്റീനക്ക് വേണ്ടി ആദ്യ മത്സരം കളിക്കുന്നത്. പിന്നീട് കളിച്ച മൂന്ന് ടൂർണമെന്റുകളിലും കിരീടവും നേടി. മാത്രമല്ല പുതിയ ചില ചരിത്രങ്ങളും അദ്ദേഹത്തിന്റെ പേരിൽ കുറിക്കാനുമായി.അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ വഴങ്ങാത്ത താരമെന്ന് റെക്കോർഡ് ഇപ്പോൾ ഡിബു മാർട്ടിനസ്സിന് സ്വന്തമാണ്.
അർജന്റീന ടീമിനൊപ്പം അരങ്ങേറിയ വർഷം തന്നെ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് കിരീടം ആതിഥേയരെ തോൽപ്പിച്ച് തന്നെ ഡിബു തന്റെ അക്കൗണ്ടിൽ കൂട്ടിച്ചേർത്തു. അതിനുശേഷം നടന്ന ഫൈനലിസ്സിമ ട്രോഫിയും 2022 ഖത്തറിൽ നടന്ന ലോകകപ്പും തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ തന്നെ സ്വന്തമാക്കി. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന കീഴടക്കിയത്, ലിവർപൂൾ പ്രതിരോധ താരം വാൻഡൈക്കിന്റെ പെനാൽറ്റി തടുത്തിടാനുണ്ടായ കാരണത്തെക്കുറച്ചും, ഫ്രാൻസിനെതിരെ ഫൈനലിൽ ചുമെയ്നിയുടെ ആത്മവിശ്വാസം തകർക്കാനുണ്ടായ കാരണത്തെക്കുറിച്ചും മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയതിനെക്കുറിച്ചും ഡിബു മാർട്ടിനസ് മനസ്സ് തുറന്നു.
🗣 Emiliano Martínez: "Look at this kid's face, tell me he's not nervous. He was dead. I said: 'if he misses, we are champions'.
— Roy Nemer (@RoyNemer) December 11, 2023
"I practiced it with my psychologist: if he saved one, I made life impossible for the next one.
"If he went to the goal, I would also save it". 🇦🇷 pic.twitter.com/WwOc13L2G7
❝വാൻ ഡെയ്ക് ഫൈനലിൽ എടുത്ത 3 പെനാൽറ്റി കിക്കുകൾ ഞാൻ കണ്ടിട്ടുണ്ട്, ഞാൻ ധാരാളം ഫുട്ബോൾ കാണാറുണ്ട്, വെമ്പ്ലിയിൽ നടന്ന ഫൈനലിൽ കെപ്പയെ കബളിപ്പിച്ചു വാൻഡെയ്ക് നേടിയ ഗോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഓർമ്മ വന്നു, ഗോൾകീപ്പറെ കബളിപ്പിച്ച് അദ്ദേഹം ഒരേ സൈഡിലേക്ക് തന്നെ മൂന്നുതവണയും സ്കോർ ചെയ്തു അദ്ദേഹം വിജയിക്കുകയും ചെയ്തു, പെനാൽറ്റി എടുക്കുന്നതിന് മുൻപ് ഞാൻ ശാന്തനായിരുന്നു, മരിച്ചാലും വേണ്ടില്ല അദ്ദേഹം കിക്കെടുക്കുന്ന ഭാഗത്തേക്ക് തന്നെ ഡൈവ് ചെയ്തു സേവ് ചെയ്തു, രണ്ട് കിക്ക് ഞാൻ സേവ് ചെയ്താൽ പിന്നീട് എടുക്കുന്ന അർജന്റീന താരങ്ങൾ രണ്ട് പെനാലിറ്റി കിക്കുകൾ സ്കോർ ചെയ്താൽ 80% ഞങ്ങൾ വിജയിച്ചു…❞ മാർട്ടിനസ് വ്യക്തമാക്കി.
🗣 Emiliano Martínez: "I used my psychologist a lot those three days, after Saudi Arabia. I told him: 'Look, I think that if I lose to Mexico, I'm going home, it's killing me'. I would go to sleep and sometimes I would wake up and say: 'If I lose to Mexico, I'm going home'.
— Roy Nemer (@RoyNemer) December 11, 2023
"I… pic.twitter.com/1hekNsw6um
ഫ്രാൻസിനെതിരെ ചുമയിനിയുടെ ഗോൾ പുറത്തേക്കടിച്ചിരുന്നു,അതിനു മുൻപ് താരവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും അർജന്റീന സൂപ്പർതാരം വ്യക്തമാക്കി.❝ആ കുട്ടിയുടെ മുഖം നോക്ക്, അവന്റെ മുഖത്ത് പേടി വ്യക്തമായിരുന്നു,അവൻ മരിച്ചു പോയിരുന്നു.. ഞാൻ അവനോട് പറഞ്ഞു.❛ഇത് നീ നഷ്ടപ്പെടുത്തിയാൽ ഞങ്ങൾ ചാമ്പ്യന്മാരാണ്..❜. പുറത്തേക്കു അടിക്കുന്നതിനു പകരം ഗോളിലേക്ക് ആണെങ്കിൽ പോലും ഞാൻ അത് സേവ് ചെയ്യുമായിരുന്നു,ഞാൻ ഇത് മനശാസ്ത്രജ്ഞനുമായി ചർച്ച ചെയ്തിരുന്നു, അങ്ങനെയാണ് ഒന്ന് രക്ഷിച്ചത്,മറ്റേത് രക്ഷപ്പെടുത്തുമ്പോൾ എന്റെ ജീവിതം അസാധ്യമാക്കുക എന്നതുകൂടി ലക്ഷ്യമുണ്ടായിരുന്നു..❞