ലെസ്‌കോവിച്ച് ക്യാപ്റ്റൻ . അഡ്രിയാൻ ലൂണയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ് . പഞ്ചാബ് എഫ്സിയാണ് കേരളം ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.ലീഗിൽ തങ്ങളുടെ ആദ്യ വിജയം തേടി പുതുമുഖങ്ങളായ പഞ്ചാബ് ഇറങ്ങുന്നത്.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് . രണ്ടു എവേ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. പരിക്ക് മൂലം സൂപ്പർ താരം അഡ്രിയാൻ ലൂണയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. പരിശീലകൻ ഇവാനും ഇന്ന് ടീമിനൊപ്പമില്ല. ലൂണയുടെ അഭാവത്തിൽ ലെസ്‌കോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. സച്ചിൻ സുരേഷ് ഗോൾ വല കാകുമ്പോൾ ലെസ്‌കോവിച്ചും മിലോസും സെൻട്രൽ ഡിഫെൻഡർമാരായി കളിക്കും.പരീതവും നവോച്ചയും വിങ് ബാക്കുകളായി കളിക്കും.

വിബിൻ അസർ ഐമെൻ എന്നിവർ മധ്യനിരയിലും ദിമിയും പെപ്രേയും മുന്നേറ്റനിരയിലും കളിക്കും. ജാപ്പനീസ് വിങ്ങർ ഡൈസുകെയുടെ സ്ഥാനം ബെഞ്ചിലാണ്. 9 കളിയില്‍ 17 പോയിന്റുമായി നിലവില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 13 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് പത്തെണ്ണം.

അതേസമയം ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ പഞ്ചാബിന് ഒറ്റക്കളി ജയിക്കാനായിട്ടില്ല. വെറും അഞ്ച് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്. ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സും പഞ്ചാബും മുഖാമുഖം വന്നത് ഒറ്റത്തവണ. സൂപ്പര്‍കപ്പില്‍ ഏറ്റമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയിരുന്നു.

Rate this post