സെഞ്ച്വറിക്ക് ശേഷം വിമർശകരുടെ വായയടപ്പിച്ച ‘ബൈസെപ് സെലിബ്രേഷനുമായി ‘ സഞ്ജു സാംസൺ |Sanju Samson

2015 ജൂലൈയിൽ സഞ്ജു സാംസൺ തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. തന്റെ കന്നി സെഞ്ച്വറി നേടാൻ കേരള ബാറ്ററിന് 8 വർഷവും 4 മാസവും കാത്തിരിക്കേണ്ടി വന്നു.പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നിർണ്ണയിക്കുന്ന മൂന്നാം ഏകദിനത്തിൽ സാംസൺ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടി.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് സഞ്ജു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 108 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു സാംസൺ തന്റെ സ്വാഭാവിക ആക്രമണ ബാറ്റിംഗ് നിയന്ത്രിക്കുകയും സാഹചര്യത്തിന് അനുസരിച്ചു കളിക്കുകയും ചെയ്തു.സെലക്ടർമാർ തന്നിൽ കാണിച്ച വിശ്വാസത്തിന് പ്രതിഫലം നൽകുകയും ചെയ്തു.2021 ജൂലൈയിൽ ഏകദിന അരങ്ങേറ്റം കുറിച്ച സാംസൺ പാർലിലെ ബൊലാൻഡ് പാർക്കിൽ നടന്ന മത്സരത്തിന്റെ 42-ാം ഓവറിൽ 110 പന്തിൽ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടി.കഴിഞ്ഞ വർഷം ലക്‌നൗവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 86 റൺസ് നേടിയതായിരുന്നു സഞ്ജുവിൻറെ ഏറ്റവും മികച്ച പ്രകടനം.

114 പന്തിൽ 108 റൺസെടുത്ത സഞ്ജുവിനെ ലിസാദ് വില്യംസ് പുറത്താക്കി.6 ബൗണ്ടറികളും 2 സിക്സറുകളും മാത്രം അടിച്ചാണ് സഞ്ജു സെഞ്ച്വറി നേടിയത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന സഞ്ജുവിന് ഒരിക്കൽ പോലും ഇന്ത്യൻ ജേഴ്സിയിൽ മികവ് പുലർത്താൻ സാധിച്ചിട്ടില്ലായിരുന്നു.ഏകദിന ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടം കിട്ടിയതുമില്ല.കോഹ്ലി, രോഹിത് ശർമ എന്നിവയുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ മാറി നിന്നതോടെയാണ് ദക്ഷിണാഫ്രിക്കയിലെ 3 മത്സരങ്ങളിൽ ഏകദിന പരമ്പരയിലേക്ക് സഞ്ജുവിന് വിളി വന്നത്.

ആദ്യ ഏകദിനത്തിൽ സാംസൺ സഞ്ജുവിന് ബാറ്റിംഗ് ലഭിച്ചില്ല, രണ്ടാം മത്സരത്തിൽ 25 പന്തിൽ നിന്ന് വെറും 12 റൺസ് നേടി പുറത്തായി.രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന്റെ നിരാശ മാറ്റിവെക്കാൻ സഞ്ജു സാംസണിന് ഇന്നത്തെ ശതകത്തോടെ കഴിഞ്ഞു.വേഗത കുറഞ്ഞതും തന്ത്രപരവുമായ പിച്ചിൽ കൂറ്റൻ സ്കോർ ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജു ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.അഞ്ചാം ഓവറിൽ തന്നെ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി. അരങ്ങേറ്റ ഓപ്പണർ രജത് പതിദാറിനെ ഇന്ത്യ 22 റൺസിന് നഷ്ടമായപ്പോൾ സാംസൺ സായ് സുദർശനൊപ്പം ചേർന്നു. എന്നാൽ, എട്ടാം ഓവറിൽ തുടർച്ചയായി 2 അർധസെഞ്ചുറികൾ നേടിയ സുദർശൻ നാന്ദ്രെ ബർഗറിനു മുന്നിൽ വീണു.അഞ്ചാം ഓവറിൽ തന്നെ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങി. അരങ്ങേറ്റ ഓപ്പണർ രജത് പതിദാറിനെ ഇന്ത്യ 22 റൺസിന് നഷ്ടമായപ്പോൾ സാംസൺ സായ് സുദർശനൊപ്പം ചേർന്നു.

എന്നാൽ, എട്ടാം ഓവറിൽ തുടർച്ചയായി 2 അർധസെഞ്ചുറികൾ നേടിയ സുദർശൻ നാന്ദ്രെ ബർഗറിനു മുന്നിൽ വീണു.ഏകദിന ക്രിക്കറ്റിലെ തന്റെ കന്നി അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയ്‌ക്കൊപ്പം സാംസൺ 116 റൺസിന്റെ ഉറച്ച കൂട്ടുകെട്ടുണ്ടാക്കി. 28 ആം ഓവറിൽ ഇന്ത്യൻ സ്കോർ 120 ൽ നിൽക്കെ സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചു. 66 പന്തിൽ നിന്നും 4 ബൗണ്ടറികളോടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. അവസാന ഓവറുകളിൽ സ്കോറിങ് നിരത്തി ഉയർത്തിയ സഞ്ജു ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.

16 ഏകദിനങ്ങളിൽ 56.66 എന്ന അസാമാന്യ ശരാശരിയിൽ 516 റൺസാണ് സാംസൺ നേടിയത്. തന്റെ കന്നി സെഞ്ചുറിക്ക് പുറമെ മൂന്ന് അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്.ഫോർമാറ്റിൽ 99.60 ആണ് ഇന്ത്യൻ ബാറ്ററുടെ സ്ട്രൈക്ക് റേറ്റ്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറ് ഏകദിനങ്ങളിൽ നിന്ന്238 റൺസാണ് സാംസൺ അടിച്ചുകൂട്ടിയത്. ഫോർമാറ്റിലെ അദ്ദേഹത്തിന്റെ നാല് ഫിഫ്റ്റി പ്ലസ് സ്കോറുകളിൽ രണ്ടെണ്ണം സൗത്ത് ആഫ്രിക്കക്കെതിരെയാണ്.

Rate this post