ബയേൺ മ്യൂണിക്കിനെ പിന്നിലാക്കിയുള്ള ബയേർ ലെവർകൂസൻറെ അപരാജിതകുതിപ്പ് | Bayer Leverkusen

2023-24 സീസണിൽ അപരാജിത റണ്ണുമായി ബയേർ ലെവർകൂസൻ പുതുവർഷത്തിലേക്ക് കടക്കുകയാണ്. ബുണ്ടസ്‌ലിഗയിൽ ലെവർകൂസൻ ഒന്നാമതാണ്. അവർ ഡിഎഫ്ബി-പോകലിന്റെ ക്വാർട്ടർ ഫൈനലിലെത്തി, കൂടാതെ യൂറോപ്പ ലീഗ് റൗണ്ട് 16-ലും എത്തിയിട്ടുണ്ട്.ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ പാട്രിക് ഷിക്ക് നേടിയ ഹാട്രിക്കിന്റെ പിന്ബലത്തിൽ ലെവർകുസെൻ 4-0ന് വിഎഫ്‌എൽ ബൊചുമിനെ പരാജയപ്പെടുത്തി.

ജനുവരിയിലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് മനസ്സിൽ വെച്ചുകൊണ്ട് നൈജീരിയ സ്‌ട്രൈക്കർ വിക്ടർ ബോണിഫേസ് ഉൾപ്പെടെ നിരവധി ഫസ്റ്റ് ടീം കളിക്കാർക്ക് ലെവർകുസൻ മാനേജർ സാബി അലോൺസോ മത്സരത്തിൽ വിശ്രമം നൽകിയിരുന്നു. രണ്ടാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്കിനെക്കാൾ നാല് പോയിന്റ് വ്യത്യാസമാണ് ലെവർകൂസണുള്ളത്.ബോച്ചുമിനെതിരെ 4-0ന് ജയിച്ചതോടെ ഈ സീസണിൽ ബുണ്ടസ്ലിഗയിൽ ലെവർകുസൻ 13-ാം ജയം രേഖപ്പെടുത്തി. ഈ സീസണിൽ ലെവർകൂസൻ 23 ജയവും മൂന്നു സമനിലയും വഴങ്ങി.അവരുടെ 25 മത്സര ഗെയിമുകളിൽ ഒന്നും അവർ തോറ്റിട്ടില്ല.

1982-83 സീസണിൽ 24 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ ഹാംബർഗർ എസ്‌വിയെ ലെവർകുസൻ മറികടന്നു.ഈ സീസണിൽ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിലും ലെവർകുസൻ വിജയിച്ചു. അവരുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് പോരാട്ടത്തിൽ അവർ മോൾഡിനെതിരെ 5-1 ന്റെ വിജയം രേഖപ്പെടുത്തി.2020-21 സീസണിൽ ആഴ്സണലിന് ശേഷം യൂറോപ്പ ലീഗ് കാമ്പെയ്‌നിൽ ആറ് ഗ്രൂപ്പ് ഗെയിമുകളും വിജയിക്കുന്ന ആദ്യ ടീമാണ് അവർ. ഫ്രാങ്ക്ഫർട്ട് (2018-19) മാത്രമാണ് അങ്ങനെ ചെയ്ത മറ്റൊരു ജർമ്മൻ ടീം.ബുണ്ടസ്‌ലിഗയ്ക്കും യൂറോപ്പ ലീഗിനും പുറമെ ഡിഎഫ്ബി-പോക്കലിലും ലെവർകുസൻ മികച്ച പ്രകടനം കാഴ്ചവച്ചു.

ആദ്യ റൗണ്ടിൽ അവർ ട്യൂട്ടോണിയയെ 8-0 ന് പരാജയപ്പെടുത്തി, അതിനുശേഷം 5-2 ന് സന്ധൗസനെ തറപറ്റിച്ചു. പതിനാറാം റൗണ്ടിൽ അവർ പാഡർബോണിനെ പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ലെവർകുസൻ സ്റ്റട്ട്ഗാർട്ടിനെ നേരിടും.നേരത്തെ നവംബറിൽ യൂണിയൻ ബെർലിനെതിരെ 4-0 ന് ലെവർകൂസൻ തകർപ്പൻ ജയം നേടിയിരുന്നു. ആ വിജയത്തോടെ, ആദ്യ 11 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് സാധ്യമായ 33 പോയിന്റിൽ 31 ഉം നേടിയെടുത്തു.2015-16 സീസണിൽ പെപ് ഗ്വാർഡിയോളയുടെ ബയേൺ മ്യൂണിക്ക് 11 മത്സരങ്ങൾക്ക് ശേഷം ലീഗിൽ ഇത്രയും പോയിന്റുകൾ നേടിയിരുന്നു.

ബുണ്ടസ്ലിഗയിൽ 10 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ വിക്ടർ ബോണിഫേസ് ഈ സീസണിൽ ലെവർകൂസന്റെ ഒരു കണ്ടെത്തലാണ്. സീസണിൽ മൊത്തം 16 ഗോളുകൾ നേടിയിട്ടുണ്ട്.ഫ്ലോറിയൻ വിർട്സ് 8 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ബുണ്ടസ്ലിഗയിൽ ഏഴ് ഉൾപ്പെടെ ഈ സീസണിൽ 12 അസിസ്റ്റുകളും രേഖപെടുത്തി. 9 മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകളാണ് ഷിക്ക് അടിച്ചുകൂട്ടിയത്.ഗോൾകീപ്പർ ലൂക്കാസ് ഹ്രഡെക്കി ബുണ്ടസ്ലിഗയിൽ ഏഴ് ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് താരം അലെക്സ് ഗ്രിമാൽഡോ ഈ സീസണിൽ 9 ഗോളും 7 അസിസ്റ്റും നേടിയിട്ടുണ്ട്. ഡച്ച് താരം ഫ്രിംപോംഗ് 7 ഗോളും 10 അസിസ്റ്റും നൽകി.

ബുണ്ടസ്‌ലിഗയിൽ ഈ സീസണിൽ 16 മത്സരങ്ങളിൽ 13ലും ജയിച്ച ലെവർകുസൻ 42 പോയിന്റ് നേടി.മൊത്തം 49 ഗോളുകൾ നേടിയ ബയേണിന് പിന്നിലായി 46 ഗോളുകൾ അവർ നേടിയിട്ടുണ്ട്.പ്രതിരോധത്തിലും തിളങ്ങിയ ലെവർകുസൻ 15 ഗോളിൽ താഴെ മാത്രം വഴങ്ങിയ ടീമാണ്.സ്റ്റട്ട്ഗാർട്ട്, ബയേൺ, ഗ്ലാഡ്ബാക്ക് എന്നിവർക്കെതിരെയാണ് അവരുടെ മൂന്ന് സമനില.ബുണ്ടസ്‌ലിഗ 2023-24 സീസണിൽ ലെവർകുസൻ 46 ഗോളുകൾ നേടിയിട്ടുണ്ട്.UEL 2023-24 സീസണിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ലെവർകുസൻ 19 ഗോളുകൾ നേടി.

ലെവർകുസൻ മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.ഡിഎഫ്ബി-പോക്കലിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ലെവർകുസൻ നേടിയത്.യൂറോപ്പിലെ മികച്ച 5 ലീഗുകളിൽ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ലെവർകുസൻ, എല്ലാ മത്സരങ്ങളിലും ഒരു തോൽവി പോലും ഇല്ലാത്ത ഏക ടീമാണ്.സാവി അലോൺസോയുടെ കീഴിലുള്ള അവരുടെ ആധിപത്യം ഫുട്ബോൾ ആരാധകർക്ക് ഒരു അത്ഭുതം തന്നെയാണ്. അലോൻസോയുടെ കീഴിൽ സ്ഥിരമായ ഒരു ഘടനയും കാഴ്ചപ്പാടും കണ്ടെത്തി ലെവർകുസെൻ ശരിയായ വഴിയിലൂടെ മുന്നോട്ട് പോയി. ലെവർകൂസൻ ധാരാളം ഗോളുകൾ നേടുകയും പ്രതിരോധത്തിൽ ശക്തമായി നിലകൊള്ളുകയും ചെയ്തു.

5/5 - (1 vote)