അങ്ങനെയൊന്നും ലെവർകൂസൻ തോൽക്കില്ല , സ്റ്റട്ട്‌ഗാർട്ടിനെതിരെ ഇഞ്ചുറി ടൈമിൽ ഗോളിൽ സമനിലയുമായി ബയേർ ലെവർകൂസൻ |  Bayer Leverkusen 

ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേർ ലെവർകൂസൻ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റട്ട്‌ഗാർട്ടിനെതിരെ 2-2 സമനിലയുമായി ലെവർകൂസൻ രക്ഷപെട്ടു. ഇഞ്ചുറി ടൈമിൽ റോബർട്ട് ആൻഡ്രിച്ച് നേടിയ ഗോളാണ് ലെവർകൂസന് സമനില നേടിക്കൊടുത്തത്. 46 മത്സരങ്ങളിൽ ലെവർകൂസൻ തോൽവി അറിയാതെ മുന്നേറുകയാണ്.

കഴിഞ്ഞ ആഴ്‌ച ബൊറൂസിയ ഡോർട്ട്‌മുണ്ടിനെതിരെ സ്റ്റോപ്പേജ് ടൈം ഗോളിലാണ് ലെവർകൂസൻ 1 -1 സമനില പിടിച്ചത്.യൂറോപ്പ ലീഗ് സെമിഫൈനലിൽ എഎസ് റോമയുമായി കളിക്കുകയും ജർമ്മൻ കപ്പ് ഫൈനലിലെത്തുകയും ചെയ്യുന്ന സാബി അലോൺസോയുടെ ടീം ഇതിനകം തന്നെ ആദ്യ ലീഗ് കിരീടം ഉറപ്പിച്ചു കഴിഞ്ഞു.ഈ സീസണിൽ നിരവധി അവസരങ്ങളിൽ ലെവർകൂസൻ പിന്നിൽ നിന്നും തിരിച്ചുവന്നിട്ടുണ്ട്.89-ാം മിനിറ്റിലോ അതിനു ശേഷമോ എല്ലാ മത്സരങ്ങളിലും 17 ഗോളുകൾ നേടിയിട്ടുണ്ട്.

ഇന്നലത്തെ മത്സരത്തിൽ ഇടവേളയ്ക്ക് ശേഷം ലെവർകൂസൻ 2-0ന് പിന്നിലായിരുന്നു. 47 ആം മിനുട്ടിൽ ക്രിസ് ഫ്യൂറിച്ച് നേടിയ ഗോളിൽ സ്റ്റ്റ്ഗാർട്ട് ലീഡ് നേടി.10 മിനിറ്റിന് ശേഷം ഡെനിസ് ഉണ്ടവ് സന്ദർശകരുടെ ലീഡ് ഇരട്ടിയാക്കി.സ്റ്റട്ട്ഗാർട്ട് മൂന്നാം ഗോളിന് അടുത്തെത്തിയതിന് ശേഷമാണ് ലെവർകുസൻ അവരുടെ തിരിച്ചുവരവ് ആരംഭിച്ചത്.61-ാം മിനിറ്റിൽ അമിൻ അഡ്‌ലിയുടെ ലോ ഡ്രൈവ്, കീപ്പർ അലക്‌സാണ്ടർ ന്യൂബെലിനെ മറികടന്നു.

പിന്നീട് സ്റ്റട്ട്ഗാർട്ടിൻ്റെ സ്ലിം ലീഡ് സംരക്ഷിക്കാൻ മൂന്ന് സെൻസേഷണൽ സേവുകൾ നടത്തി. ഇഞ്ചുറി ടൈമിൽ റോബർട്ട് ആൻഡ്രിച്ച് നേടിയ ഗോൾ ലെവർകൂസന് സമനില നേടിക്കൊടുത്തു.രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിന് പിന്നിൽ 64 പോയിന്റുമായി സ്റ്റട്ട്ഗാർട്ട് മൂന്നാമതാണ്. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ 81 പോയിൻ്റുമായി ലെവർകൂസൻ ഒന്നാമതാണ്.

Rate this post