മെയിൻസിനെതിരെയുള്ള ഹാട്രിക്കോടെ 60 വർഷം പഴക്കമുള്ള ബുണ്ടസ്ലിഗ റെക്കോർഡിന് ഒപ്പമെത്തി ഹാരി കെയ്ൻ | Harry Kane

ജർമൻ ബുണ്ടസ്‌ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് മെയിൻസിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ഹാട്രിക്ക് നേടിയ സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ 60 വർഷം പഴക്കമുള്ള ബുണ്ടസ് ൽ ജിഗാ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ്.

രണ്ട് അസിസ്റ്റുകളും നേടിയ കെയ്ൻ, മ്യൂണിക്കിലെ തൻ്റെ ആദ്യ സീസണിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്.1963-64 ൽ ഹാംബർഗിനായി ജർമ്മൻ ഇതിഹാസം യുവി സീലർ സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്താൻ കെയ്നിന് സാധിച്ചു.ഒമ്പത് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ, 2020-21ൽ ബയേണിൻ്റെ റോബർട്ട് ലെവൻഡോവ്‌സ്‌കി സ്ഥാപിച്ച 41 ഗോളുകളുടെ സീസൺ റെക്കോർഡിനോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ അടുത്തു.ഒക്ടോബറിൽ ഡാംസ്റ്റാഡിനെ 8-0 ന് തകർത്തതിന് തൊട്ടുപിന്നിൽ, ഈ സീസണിൽ ബയേണിൻ്റെ രണ്ടാമത്തെ വലിയ വിജയമായിരുന്നു അത്.

മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്‌സ്‌ക മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.സാബി അലോൺസോയുടെ അപരാജിതനായ ലെവർകൂസനെക്കാൾ ഏഴ് പോയിൻ്റ് പിന്നിലാണ് ബയേൺ ഇപ്പോൾ.ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ലാസിയോയെ 3-0ന് സ്വന്തം തട്ടകത്തിൽ തോൽപ്പിച്ച ബയേൺ മെയിൻസിനെതിരെയും ആ ഫോം തുടർന്നു.13 മിനിറ്റിന് ശേഷം ജമാൽ മുസിയാലയുടെ പാസിൽ കെയ്ൻ ബയേണിന്റെ ആദ്യ ഗോൾ നേടി.ഏഴു മിനിറ്റിനുശേഷം കെയ്നിന്റെ ഒരു ഹെഡ്ഡർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ ലിയോൺ ഗൊറെറ്റ്‌സ്‌ക ഗോളാക്കി മാറ്റി.

തൊട്ടുപിന്നാലെ നദീം അമിരി നേടിയ ഗോളിൽ മെയിൻസ് തിരിച്ചുവന്നു.ഇംഗ്ലണ്ട് സ്‌ട്രൈക്കർ കെയ്ൻ ആദ്യ പകുതിയുടെ അവസാന സമയത്ത് ബയേണിൻ്റെ രണ്ട് ഗോളിൻ്റെ ലീഡ് പുനഃസ്ഥാപിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തോമസ് മുള്ളർ നാലാം ഗോൾ നേടി.മുസിയാല, സെർജ് ഗ്നാബ്രി, കെയ്ൻ, ഗൊറെറ്റ്‌സ്‌ക എന്നിവർ കൂടി ഗോൾ നേടി പട്ടിക പൂർത്തിയാക്കി.

Rate this post