ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ആൻസലോട്ടി, മാഡ്രിഡിനെ പരിക്കുകൾ വേട്ടയാടുന്നു
കിരീടം പോരാട്ടം നടക്കുന്ന ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ വിയ്യാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മുൻ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തങ്ങളുടെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. കിരീടം തിരിച്ചുപിടിക്കുവാൻ ശ്രമിക്കുന്ന റയൽമാഡ്രിഡ് ഈ വിജയത്തോടെ ലാലിഗ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.
സാൻഡിയാഗോ ബെർണബുവിൽ വെച്ച് നടന്ന മത്സരത്തിൽ ബെലിങ്ഹാം, റോഡ്രിഗോ, ബ്രാഹിം ഡയസ്, ലൂക്ക മോഡ്രിച് എന്നിവർ നേടുന്ന ഗോളുകളിലാണ് റയൽ മാഡ്രിഡിന്റെ വിജയം. പോയിന്റ് ടേബിളിൽ ജിറോണയെ മറികടന്നു കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് ഉയർന്നെങ്കിലും വിജയത്തിനിടയിൽ റയൽ മാഡ്രിഡ് ആരാധകർക്ക് സങ്കടം നൽകുന്ന മറ്റൊരു അപ്ഡേറ്റ് കൂടിയുണ്ട്.
🚨 Terrible news for Real Madrid: David Alaba has torn his ACL, his season is over.
— Fabrizio Romano (@FabrizioRomano) December 17, 2023
It’s third ACL injury this season for Real Madrid after Courtois and Militão. pic.twitter.com/mcjrp9lxvi
ഈ സീസണിൽ എസിഎൽ ലീഗ്മെന്റ് ഇഞ്ചുറി കാരണം പ്രധാന താരങ്ങളായ മിലിറ്റാവോ, തിബോ കോർടോയിസ് എന്നീ താരങ്ങളെ റയൽ മാഡ്രിഡിന് നഷ്ടമായിരുന്നു. കൂടാതെ മറ്റു തരത്തിലുള്ള ഇഞ്ചുറികൾ ബാധിച് റയൽ മാഡ്രിഡിന്റെ നിരവധി താരങ്ങൾ ഇപ്പോഴും പുറത്താണ്. ഇതിനിടെയാണ് റയൽ മാഡ്രിഡിന്റെ പ്രധാന താരമായ ഡേവിഡ് അലാബക്ക് പരിക്ക് പറ്റിയത്. എസിഎൽ ലീഗ്മെന്റ് ഇഞ്ചുറി സ്ഥിരീകരിച്ചതോടെ സൂപ്പർ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും.
🚨⚪️ Ancelotti: “Alaba has torn his ACL and it’s very sad news”.
— Fabrizio Romano (@FabrizioRomano) December 17, 2023
“This is the first time it happens to me, three of my players tearing their ACLs… it’s unbelievable”. pic.twitter.com/RWmjnZiE5M
ഡേവിഡ് അലാബക്ക് എസിഎൽ ഇഞ്ചുറി ഉണ്ടെന്നും തീർച്ചയായും ക്ലബ്ബിനെയും ഫാൻസിനെയും സംബന്ധിച്ച് ഇതൊരു സങ്കടവാർത്തയാണെന്നും റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു. ഇതാദ്യമായാണ് തന്റെ ടീമിലെ മൂന്നു താരങ്ങൾക്ക് ഒരു സീസണിൽ എസിഎൽ ഇഞ്ചുറി വരുന്നതെന്നും തനിക്കു ഇത് വിശ്വസിക്കാനാവുന്നില്ലെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു. കിരീട പോരാട്ടം നടത്തുന്ന റയൽ മാഡ്രിഡിന് സൂപ്പർ താരങ്ങളുടെ തുടർച്ചയായ പരിക്കുകൾ തലവേദന നൽകുന്നുണ്ട്.