സിറ്റിയും റയലുമുൾപ്പടെ വമ്പൻമാർ മാത്രമുള്ള വേൾഡ് കപ്പ്‌, യോഗ്യത നേടിയ ടീമുകൾ കൊലകൊമ്പൻമാർ

2026 ഫിഫ വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയുടെ മണ്ണിലേക്ക് ലോക ഫുട്ബോൾ ഒന്നടങ്കം നോക്കുകയാണ്. അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് മുതൽ 2025ലെ ക്ലബ്ബ് വേൾഡ് കപ്പ് അമേരിക്കയിൽ വെച്ച് നടത്താനാണ് ഫിഫയുടെ തീരുമാനം. 2026 ഫിഫ വേൾഡ് കപ്പിന് മുൻപായി അമേരിക്കയിൽ മുഴുവൻ ഫുട്ബോൾ തരംഗം സൃഷ്ടിക്കുകയാണ് ഇങ്ങനെയുള്ള ടൂർണമെന്റുകൾ. യൂറോപ്യൻ ഫുട്ബോളിലെ ശക്തരായ ടീമുകൾ ഇത്തവണ പ്രീ സീസൺ മത്സരങ്ങൾ കളിച്ചത് അമേരിക്കയിൽ വെച്ച് തന്നെയാണ്.

എന്തായാലും 2025 ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അമേരിക്കയിൽ വെച്ച് അരങ്ങേറും. ലോക ഫുട്ബോളിലെ ശക്തരായ ക്ലബ്ബുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റ് ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് അമേരിക്കയിൽ വെച്ച് നടത്തുന്നത്. ഇതുവരെ 8 ടീമുകളാണ് 2025ലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ യോഗ്യത നേടിയിട്ടുള്ളത്. യോഗ്യത നേടിയ എട്ടു ടീമുകളും യൂറോപ്യൻ ഫുട്ബോളിലെ ടോപ് ഫൈവ് ലീഗുകളിലെ പ്രധാനികളാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് വഴി യോഗ്യത നേടിയത് കഴിഞ്ഞ മൂന്ന് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ്കളിലും ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി എന്നീ ടീമുകളാണ്. ഈ മൂന്ന് ടീമുകളെ കൂടാതെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന് പുതിയ അവകാശികൾ ഉണ്ടാവുകയാണെങ്കിൽ 2025 ക്ലബ്ബ് വേൾഡ് കപ്പിലേക്ക് യോഗ്യത നേടാം. റാങ്കിങ്ങിലൂടെ ക്ലബ്ബ് വേൾഡ് കപ്പിലേക്ക് യോഗ്യത നേടിയത് പോർച്ചുഗലിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടെ അഞ്ച് ക്ലബ്ബുകളാണ്.

ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂനിക്, ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ, ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി എന്നിട്ട് കൂടാതെ പോർച്ചുഗീസ് ലീഗിൽ നിന്നും ബെൻഫിക, എഫ്സി പോർട്ടോ എന്നീ ടീമുകളും ഇതിനോടകം 2025 ഫിഫ ക്ലബ് വേൾഡ് കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ സ്പെയിനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള ക്ലബ്ബുകൾ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ എന്ന വഴിയേ മുൻപേ യോഗ്യത നേടിയിട്ടുള്ളത്. ഇതോടെ ക്ലബ്ബ് വേൾഡ് കപ്പിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ സാന്നിധ്യം ഉറപ്പിച്ചു.

ഇതുകൂടാതെ ഇനിയും നാല് ടീമുകൾക്ക് ക്ലബ്ബ് വേൾഡ് കപ്പ് ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ അവസരമുണ്ട്. 12 ടീമുകൾ തമ്മിൽ മാറ്റുരക്കുന്നതായിരിക്കും ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ടൂർണമെന്റ്. അതും യൂറോപ്പിലെ വമ്പൻ ടീമുകൾ നേർക്കുനേരെത്തുമ്പോൾ ആവേശം ഉയരും. 2026 ഫിഫ വേൾഡ് കപ്പിന് മുന്നോടിയായി നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ടൂർണമെന്റിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Rate this post