കരിം ബെൻസെമയെ ഓൾഡ് ട്രാഫൊഡിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് | Karim Benzema
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ ഈ സീസണിൽ ഫ്രഞ്ച് താരത്തിനായി ലോൺ ഡീൽ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്തതോടെ കരിം ബെൻസെമ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിവരാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷം ഡിസംബറിൽ അൽ-നാസറിനോട് 5-2 ന് തോറ്റതിനെ തുടർന്ന് സൗദി പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദുമായുള്ള ബെൻസൈമയുടെ ബന്ധം വഷളായി.
അൽ-ഇത്തിഹാദ് ആരാധകരിൽ വലിയൊരു വിഭാഗം തോൽവിക്ക് കാരണക്കാരനായി ബെൻസിമയെ കണ്ടതിനാൽ താരത്തിന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടേണ്ടി വന്നു. 2023 ജൂലൈയിൽ അൽ-ഇത്തിഹാദിൽ ഒപ്പുവെച്ച 36-കാരൻ ഇതുവരെ സൗദി ക്ലബ്ബിനായി 15 ഗോളുകൾ നേടിയിട്ടുണ്ട്.അൽ നാസറിനെതിരായ മത്സരത്തിന് ശേഷം ക്ലബ്ബ് അധികൃതരെ അറിയിക്കാതെയാണ് ബെൻസിമ ജിദ്ദ വിട്ടതെന്ന് സൗദി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.പരിശീലനം ഒഴിവാക്കിയതിനെത്തുടർന്ന് കരിം ബെൻസെമയെ മാനേജർ മാഴ്സെലോ ഗല്ലാർഡോ ദുബായ് യാത്രയിൽ നിന്ന് ഒഴിവാക്കിയെന്നും റിപ്പോർട്ട്.
ഫോർവേഡ് വെള്ളിയാഴ്ച ഒരു പരിശീലന ക്യാമ്പിനായി എത്തേണ്ടതായിരുന്നു പക്ഷെ സൂപ്പർ താരം വന്നില്ല.ബെൻസെമയ്ക്ക് ഇപ്പോൾ മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ പരിശീലനം നഷ്ടമായി.ദുബായ് പരിശീലന ക്യാമ്പിലേക്ക് ഹാജരാകാൻ അൽ-ഇത്തിഹാദ് ബോസിൽ നിന്ന് ബെൻസീമക്ക് അനുമതി ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനും പുറമെ ബെൻസിമയുടെ മുൻ ക്ലബ് ലിയോണും അദ്ദേഹത്തെ വായ്പാ നീക്കത്തിൽ തിരികെ കൊണ്ടുവരാൻ താൽപ്പര്യപ്പെടുന്നു.
🚨 Manchester United are exploring a 6-month loan deal for Al-Ittihad striker Karim Benzema.
— Transfer News Live (@DeadlineDayLive) January 14, 2024
(Source: @Javier_EPP) pic.twitter.com/r9140Utks1
ഏഴ് തവണ ഫ്രഞ്ച് ചാമ്പ്യനായ ലിയോൺ ഈ സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമായി മാറിയിരിക്കുകയാണ്.അവർ നിലവിൽ ലിഗ് 1 സ്റ്റാൻഡിംഗിൽ 16 പോയിന്റുമായി 16-ാം സ്ഥാനത്താണ്.ലിയോണുമായുള്ള തന്റെ മുൻ നാല്-സീസൺ സ്പെല്ലിൽ ബെൻസിമ 148 മത്സരങ്ങൾ കളിക്കുകയും 66 ഗോളുകളും 27 അസിസ്റ്റുകളും നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ബെൻസെമയ്ക്കായി ഒരു ലോൺ ഡീൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ വർഷം അറ്റലാന്റയിൽ നിന്ന് റാസ്മസ് ഹോയ്ലണ്ടിനെ കൊണ്ട് വന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല.20 കാരനായ സ്ട്രൈക്കർക്ക് ഇതുവരെയും ഹൈപ്പിന് ഒത്ത് ഉയരാൻ സാധിച്ചില്ല.ഓൾഡ് ട്രാഫോർഡിലേക്ക് മാറിയതിന് ശേഷം 8 ഗോളുകൾ മാത്രമാണ് നേടിയത്.