മെസ്സിയുള്ള കഴിഞ്ഞ സീസണിനെക്കാൾ മികച്ച തുടക്കം ബാഴ്‌സലോണയ്ക്ക് ഈ സീസണിൽ ലഭിച്ചു
തുടർച്ചയായ സമനിലകൾക്കും പ്രതിസന്ധികൾക്കും ശേഷം ബാഴ്സലോണ ലാ ലീഗയിൽ വിജയം നേടിയിരിക്കുമാകയാണ്. ബാഴ്‌സലോണയെയും പരിശീലകൻ റൊണാൾഡ് കൂമാനേ സംബന്ധിച്ചും ഇന്നലത്തെ ജയം അവർക്ക് വലിയ ആശ്വാസം തന്നെയാണ് നൽകിയിരിക്കുന്നത്. പരിശീലകനെ പുറത്താക്കണം എന്ന മുറവിളികൾക്കിടയിൽ ഈ വിജയം ഡച്ച് മാന് പിടിച്ചു നിലക്കാനുള്ള പിടിവള്ളി കൂടിയായി ഇന്നലെ ലെവന്റെക്കെതിരായ ജയം.
നീണ്ട കാലം പരിക്ക് കാരണം പുറത്തായിരുന്ന അൻസു ഫതി തന്റെ തിരിച്ചുവരവ് ഗോളുമായി ആഘോഷിക്കുന്നത് കാണാൻ ഇന്ന് ആയി.323 ദിവസങ്ങൾക്ക് ശേഷം കളത്തിൽ കാലു കുത്തിയ താരം 9 മിനുട്ടെ എടുത്തുള്ളൂ കൗമാര താരത്തിന് ഗോൾ കണ്ടെത്താൻ. അത് പോലെ തന്നെ ഈ സീസണിൽ സെവിയ്യയിൽ നിന്നും ബാഴ്സയിലെത്തിയ ഡച്ച് സ്‌ട്രൈക്കർ ലൂക്ക് ഡിജോങ് ആദ്യ ഗോൾ നേടുകയും ചെയ്തു. ഇന്നലെ നേടിയ വിജയത്തോടെ ലാ ലീഗയിൽ 6 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബാഴ്സലോണ.
ഇതിൽ കൗതുകകരമായ കാര്യം റൊണാൾഡ് കൂമാന്റെ കഴിഞ്ഞ സീസണിൽ ലഭിച്ചതിനേക്കാൾ മികച്ച തുടക്കമാണ് ബാഴ്സക്ക് ലഭിച്ചിരിക്കുന്നത്. അതായത് സൂപ്പർ ലയണൽ മെസ്സി ബാഴ്സയിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ മികച്ച തുടക്കമാണ് ഈ സീസണിൽ മെസ്സിയില്ലാതെ ബാഴ്‌സലോണയ്ക്ക് ലഭിച്ചിരിക്കുന്നത്.ബാഴ്‌സലോണ അവരുടെ ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുകൾ നേടി, അതേസമയം 2020/21 കാമ്പെയ്‌നിൽ അവർക്ക് ഇത്രയും ഗെയിമുകൾക്ക് ശേഷം എട്ട് പോയിന്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്.ഗോളുകളുടെ കാര്യത്തിലും ഇത് സമാനമായ കഥയാണ്, കാരണം കഴിഞ്ഞ സീസണിൽ 10 നെ അപേക്ഷിച്ച് ഈ സീസണിൽ ബാഴ്സ 11 ഗോളുകൾ നേടി. എന്നാൽ പ്രതിരോധത്തിൽ പാളിച്ച പറ്റിയിരിക്കുകയാണ് കോമന്റെ ടീം ഈ സീസണിൽ ആറ് ഗോളുകൾ വഴങ്ങി, കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ ആണിത്.
എന്നാൽ മെസ്സിയുടെ അഭാവം ബാഴ്‌സയെ ചെറിയ രീതിയിൽ ഒന്നും തന്നെയല്ല ബാധിച്ചിരിക്കുന്നത്. നീണ്ട 20 വർഷം ബാഴ്സക്ക് വേണ്ടി ബൂട്ടണിഞ്ഞ ശേഷം മറ്റൊരുക്ലബിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത ബാഴ്സയിൽ നമുക്ക കാണാം സാധിക്കും. മെസ്സിയുടെ ട്രാൻസ്ഫർ ടീമിന്റെ കെട്ടുറപ്പിനെയും ഒത്തൊരുമയെയും കാര്യമായി ബാധിക്കുകയും ചെയ്തു. പല താരങ്ങളും അത് പരസ്യമായി തുറന്നു പറയുകയും ചെയ്തു. മെസ്സിയില്ലാതെയും ബാഴ്സക്ക് മുന്നോട്ട് പോകാം എന്ന് തെളിയിക്കേണ്ടതുണ്ട്.