വമ്പൻ ജയവുമായി ഒന്നാം സ്ഥാനത്തെ ലീഡുയർത്തി ലിവർപൂൾ : ടോറസിന്റെ ഹാട്രിക്കിൽ വിജയവുമായി ബാഴ്സലോണ : ഗംഭീര തിരിച്ചുവരവുമായി റയൽ മാഡ്രിഡ് : ജിറോണക്ക് ജയം : ബയേണിന് തോൽവി
ബോൺമൗത്തിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥനത്തുള്ള ലിവർപൂൾ ലീഡ് അഞ്ചാക്കി ഉയർത്തി. അപരാജിത കുതിപ്പ് 14 മത്സരങ്ങളാക്കി ഉയർത്താനും ലിവർപൂളിന് സാധിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ലിവർപൂളിന് സാധിച്ചില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്.49-ാം മിനിറ്റിൽ നൂനെസ് നേടിയ ഗോളിൽ ലിവർപൂൾ ലീഡ് നേടി.70, 79 മിനിറ്റുകളിൽ രണ്ട് ക്ലിനിക്കൽ ഫിനിഷുകളിലൂടെ ജോട്ട സ്കോർ 3 -0 ആക്കി ഉയർത്തി.
സ്റ്റോപ്പേജ് ടൈമിൽ തന്റെ രണ്ടാം ഗോളുമായി ഉറുഗ്വായ് താരം നൂനെസ് ലിവർപൂളിന്റെ വിജയമുറപ്പിച്ചു. നൂനെസിന്റെ രണ്ടാം ഗോളിന് ജോ ഗോമസ് അസിസ്റ്റ് നൽകിയത്. ഇതോടെ ഈ സീസണിൽ എല്ലാ മത്സരങ്ങളിലും ഒരു പ്രീമിയർ ലീഗ് ക്ലബ്ബിനായി 10 ഗോളുകളും 10 അസിസ്റ്റുകളും നേടുന്ന ആദ്യ കളിക്കാരനായി ഗോമസ് മാറി.വിജയത്തോടെ ലിവർപൂളിന് 21 കളികളിൽ നിന്ന് 48 പോയിന്റുണ്ട്. ഒരു മല്സരം കുറവ് കളിച്ച സി സിറ്റിക്ക് 43 പോയിന്റാണ് ഉള്ളത്.ആഴ്സണൽ, ആസ്റ്റൺ വില്ല എന്നിവർക്കും 21 കളികളിൽ നിന്ന് 43 പോയിന്റുണ്ട്.25 പോയിന്റുള്ള ബോൺമൗത്ത് 12-ാം സ്ഥാനത്താണ്.
A superb team move, finished off in style by @Darwinn99 😍⚽ pic.twitter.com/49iPw9uyc2
— Liverpool FC (@LFC) January 21, 2024
ല ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. ഫെറൻ ടോറസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ബാഴ്സ ജയം സ്വന്തമാക്കിയത്. പകരക്കാരനായ ജോവോ ഫെലിക് നാലാമത്തെ ഗോൾ നേടി.44 പോയിന്റുള്ള ബാഴ്‌സലോണ ലാലിഗ സ്റ്റാൻഡിംഗിൽ മൂന്നാമതാണ്, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഏഴ് പിന്നിലും ഒന്നാം സ്ഥാനത്തുള്ള ജിറോണക്ക് 8 പോയിന്റ് പിന്നിലുമാണ്.21-ാം മിനിറ്റിൽ പെഡ്രി വലത്തു നിന്ന് നൽകിയ ക്രോസിൽ ടോറസ് സ്കോറിംഗ് തുറന്നു.49-ാ ആം മിനുറ്റിൽ ടോറസിന്റെ രണ്ടാം ഗോളിൽ ബാഴ്സ ലീഡുയർത്തി.എന്നാൽ 46, 49 മിനിറ്റുകളിൽ ഇസ്കോ രണ്ട് ഗോളുകൾ നേടിയപ്പോൾ ബെറ്റിസ് തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിലെ ഫെലിക്‌സ് നേടിയ ഗോളിൽ ബാഴ്സ ലീഡ് നേടി. തൊട്ടടുത്ത മിനുട്ടിൽ ടോറസ് തന്റെ ഹാട്രിക്ക് തികച്ച് ബാഴ്സയുടെ ജയം പൂർത്തിയാക്കി.
സ്‌ട്രൈക്കർ ആർടെം ഡോവ്‌ബിക്ക്, ആദ്യ പകുതിയിൽ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ലീഗ് ലീഡർമാരായ ജിറോണ സെവിയ്യയ്‌ക്കെതിരെ 5-1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 21 മത്സരങ്ങളിൽ നിന്നും 52 പോയിന്റുമായി ജിറോണ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിന്റ് ലീഡുണ്ട് ജിറോണക്ക്.16 പോയിന്റുമായി സെവിയ്യ 17-ാം സ്ഥാനത്ത് തുടരുന്നു.ആർടെം ഡോവ്ബിക്ക് (13′, 15′, 19′)വിക്ടർ സിഗാൻകോവ് (56′)ക്രിസ്ത്യൻ സ്റ്റുവാനി (89′) എന്നിവർ ജിറോണക്ക് വേണ്ടിയും ഐസക് റൊമേറോ (10′) സെവിയ്യക്ക് വേണ്ടിയും ഗോൾ നേടി.
വളരെയധികം ആവേശകരമായി അരങ്ങേറിയ ലാലിഗ പോരാട്ടത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ച് ഗംഭീര തിരിച്ചുവരവ് നടത്തി തിരിച്ചുവരവിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡ്. ഒന്നാം മിനിറ്റിൽ ഗോൾ നേടി തുടങ്ങിയ എതിർടീം ആദ്യപകുതിയിൽ രണ്ടു ഗോൾ ലീഡ് എടുത്തെങ്കിലും റയൽ മാഡ്രിഡിനെ സംബന്ധിച്ച് എല്ലാം നിസാരമായിരുന്നു. മത്സരം തുടങ്ങി 1 മിനിറ്റ്ൽ തന്നെ ഗോൾ നേടി തുടങ്ങിയ ലാലിഗ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ അൽമേരിയ 43 മീനിറ്റിൽ ഗോൾ നേടി ആദ്യപകുതി റയൽ മാഡ്രിഡിന്റെ മൈതാനത്ത് തങ്ങളുടേതാക്കി അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെലിങ്ഹാമിന്റെ പെനാൽറ്റി ഗോളിലൂടെ ഒരു ഗോൾ തിരിച്ചടിച്ച റയൽ മാഡ്രിഡിനെതിരെ അൽമേരിയ മൂന്നാം ഗോൾ നേടിയെങ്കിലും VAR പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആവേശത്തിലേക്ക് നീങ്ങിയ മത്സരത്തിൽ 67 മിനിറ്റ്ൽ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ തന്റെ ഷോൾഡർ കൊണ്ട് നേടിയ തകർപ്പൻ ഗോൾ ഹാൻഡ് ബോൾ ആണെന്ന് ആദ്യം റഫറി വിളിച്ചെങ്കിലും VAR പരിശോധിച്ചതിന് ശേഷം റഫറി ഗോൾ അനുവദിച്ചു.11 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചതോടെ അവസാനം വരെ പോരാടിയ റയൽ മാഡ്രിഡ് 99 മിനിറ്റിലെ നായകൻ ഡാനി കർവജാലിന്റെ ഗോളിലൂടെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി.
ബുണ്ടസ്‌ലിഗയിൽ സ്വന്തം മൈതാനത്ത് വെർഡർ ബ്രെമനോട് ഒരു ഗോളിന്റെ അപ്രതീക്ഷിത തോൽവി നേരിട്ട് ബയേൺ മ്യൂണിക്ക്. തോൽവിയോടെ ഒന്നാം സ്ഥാനക്കാരായ ബയേർ ലെവർകൂസനെക്കാൾ 7 പോയിന്റ് പിന്നിലായി ബയേൺ .2008ന് ശേഷം മ്യൂണിക്കിൽ വെർഡറുടെ ആദ്യ വിജയവും ചാമ്പ്യൻമാരുടെ രണ്ടാം ലീഗ് തോൽവിയും ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ മുൻ ബയേൺ താരമായ മിച്ചൽ വീസർ ആണ് ബ്രെമന്റെ വിജയ ഗോൾ നേടിയത്.2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഒരു ഹോം ലീഗ് ഗെയിമിൽ സ്കോർ ചെയ്യുന്നതിൽ ബയേണിന് ഇപ്പോൾ പരാജയപ്പെട്ടു, തുടർച്ചയായി 65 ഹോം മത്സരങ്ങൾ കുറഞ്ഞത് ഒരു ഗോളെങ്കിലും അവർ നേടിയിരുന്നു .