തിരികെ പോർച്ചുഗീസ് ലീഗിലേക്ക് റൊണാൾഡോ മടങ്ങിയെത്തുമോ? അർത്ഥശൂന്യമെന്ന് സൂപ്പർ താരം | Cristiano Ronaldo

തന്റെ കൗമാര പ്രായത്തിൽ പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന സ്പോർട്ടിംഗ് ലിസ്ബൻ എന്ന പോർച്ചുഗീസ് ക്ലബ്ബിലൂടെ ഫുട്ബോളിന്റെ ചരിത്രതാളുകളിലേക്കുള്ള യാത്രാരംഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. സ്പോർട്ടിങ് ലിസ്ബൻ എന്ന പോർച്ചുഗീസ് ക്ലബ്ബിലൂടെ തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കൗമാര താരം തന്റെ സീനിയർ കരിയറിനു ആരംഭം കുറിക്കുന്നത്.

പിന്നീട് പലതവണ പോർച്ചുഗീസ് ക്ലബ്ബിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ക്രിസ്ത്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ റൂമറുകൾ നിരവധി വന്നെങ്കിലും യാഥാർഥ്യമായില്ല. ഇവിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങുന്ന സംബന്ധിച്ച് സംസാരിച്ചു. നിലവിൽ പോർച്ചുഗീസ് ലീഗിലേക്ക് മടങ്ങുന്നത് അർത്ഥശൂന്യമാണെന്നും ഭാവിയിൽ മടങ്ങാനുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെടുന്നില്ല എന്നുമാണ് ക്രിസ്ത്യാനോ റൊണാൾഡോ മറുപടി നൽകിയത്.

“പോർച്ചുഗീസ് ലീഗിലേക്ക് ഇപ്പോൾ കളിക്കാൻ മടങ്ങി വരുന്നത് അർത്ഥശൂന്യമാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എനിക്ക് 39 വയസ്സ് തികയും, ശേഷിക്കുന്ന ഈ സീസണിലും അടുത്ത സീസണിലും സൗദി ക്ലബ്ബായ അൽ നസ്റിനു വേണ്ടി ഞാൻ കളിക്കും, അതാണ് ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. “

“എനിക്ക് 40 വയസ്സ് ആകുമ്പോൾ എന്റെ സുഹൃത്തായ നെൽസൺ സെമിടോ തമാശ പറയുന്നതുപോലെ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. 40 വയസ്സുവരെ ഞാൻ കളിക്കുകയാണെങ്കിൽ ഈ ലെവലിൽ അതൊരു മികച്ച ഗോളായിരിക്കും. അതിനുശേഷം 41, 42 etc.. വയസ്സുകളിൽ കളിക്കുമോയെന്ന് നോക്കാം.. എന്തായാലും പോർച്ചുഗലിലേക്ക് മടങ്ങാനുള്ള സാധ്യതകൾ ചോദ്യം ചെയ്യപ്പെടുന്നില്ല.” – റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോ പറഞ്ഞ വാക്കുകൾ ആണിത്.

സ്പോർട്ടിംഗ് ലിസ്ബനിൽ നിന്നും സർ അലക്സ് ഫെർഗ്ഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ക്രിസ്ത്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗിലും പിന്നീട് റയൽ മാഡ്രിഡിനോടൊപ്പം ലാലിഗയിലും യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ കാഴ്ചവച്ചത്. ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രായം അടുത്തുനിൽക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ ഒരുവട്ടം കൂടി സ്പോർട്ടിങ് ലിസ്ബന് വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ ഭൂരിഭാഗവും.

Rate this post