എതിർതട്ടകത്തിൽ ലിയോ മെസ്സിയും സംഘവും, പക്ഷെ എതിരാളികൾ ചില്ലറക്കാരല്ല..
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലഭിച്ചിട്ടും ഏറ്റുവാങ്ങാൻ ഫിഫ ദി ബെസ്റ്റ് പുരസ്കാര ചടങ്ങ് നടക്കുന്ന ലണ്ടനിൽ പോയിരുന്നില്ല. ഇന്റർമിയാമി ടീമിനോടൊപ്പം പരിശീലനം നടത്തുന്നത് കാരണമാണ് ലിയോ മെസ്സി ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ പരിശീലന ദിനങ്ങൾ മുടക്കി പോകാതിരുന്നത്.
എന്തായാലും ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ എൽ സാൽവദോറിനെതിരെ ഇന്റർമിയാമിക്ക് വേണ്ടി സൗഹൃദമത്സരത്തിൽ കളിച്ച ലിയോ മെസ്സിക്ക് ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ലൂയിസ് സുവാറസിന്റെ ഇന്റർമിയാമി അരങ്ങേറ്റം കണ്ട മത്സരത്തിൽ ഗോൾരഹിത സമനിലയാണ് എതിർ സ്റ്റേഡിയത്തിൽ ലിയോ മെസ്സിക്കും സംഘത്തിനും ലഭിച്ചത്.
അമേരിക്കൻ ഫുട്ബോൾ സീസണിനു മുൻപായുള്ള പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ ഇന്റർ മിയാമി നാളെ ഇന്ത്യൻ സമയം പുലർച്ച 4:30ന് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ എഫ്സി ദലാസ്സിനെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരമായ ലിയോ മെസ്സിയും ഇന്റർ മിയാമി ടീമിനോടൊപ്പം എഫ്സി ഡലാസിനെതിരെ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, കഴിഞ്ഞ മത്സരത്തിൽ ലിയോ മെസ്സി ആദ്യപകുതി മാത്രമാണ് കളിച്ചത്.
Tomorrow 🆚 Dallas
— Inter Miami CF (@InterMiamiCF) January 21, 2024
Don’t miss it 🎟️ https://t.co/03Nh4TUXAJ pic.twitter.com/L3xunaQLa0
അതേസമയം ഇന്റർമിയാമി ടീമുമായി അഞ്ച് തവണ ഏറ്റുമുട്ടിയ എഫ്സി ഡലാസ് മൂന്നു തവണയാണ് വിജയം നേടിയത്. അതേസമയം പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ ലിയോ മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്ന അവസാന മത്സരത്തിൽ മാത്രമാണ് ഇന്റർ മിയാമിക്ക് വിജയിക്കാനായത്, ഒരു മത്സരം സമനിലയിലും കലാശിച്ചു. ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സിയുടെ ബലത്തിൽ അവസാന മത്സരത്തിൽ സമനില നേടിയ ഇന്റർമിയാമി പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ആദ്യമായി ഡലാസിനെ തോല്പിച്ചത്.