വിവാദപരമർശത്തിന് റൊണാൾഡോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു പരാമർശമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വിധേയമായിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ പുരസ്കാരങ്ങളായ ബാലൻഡിയോറിനും ഫിഫ ബെസ്റ്റിനും വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതായിരുന്നു റൊണാൾഡോയുടെ പരാമർശം. റോണോയുടെ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്.

ഇപ്പോഴിതാ സംഭവത്തിൽ റൊണാൾഡോയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനൻ താരമായ ലിയനാർഡോ പരേഡസ്.ക്രിസ്റ്റ്യാനോ അവാർഡുകൾ കാലഹരണപ്പെട്ടു എന്ന് പറയുന്നതും പോർച്ചുഗീസ് താരം പെപ്പെ ബാർബർ ഷോപ്പുകൾ കാലഹരണപ്പെട്ടു എന്ന് പറയുന്നതിന് തുല്യമാണ് എന്നാണ് പരേഡസിന്റെ പരിഹാസം. അദ്ദേഹം ഈ അവാർഡുകൾ നേടിയിട്ട് വർഷങ്ങൾ ഒരുപാടായില്ലെന്നും പരെഡസ് പരിഹാസരൂപേന പറഞ്ഞു.

അതേസമയം അവാർഡുകളല്ല കാലാഹരണപ്പെട്ടതെന്നും മെസ്സി ഈ അവാർഡുകൾക്ക് അർഹനല്ലായിരുന്നു എന്നുമാണ് താൻ പറഞ്ഞതിന്റെ ഉദ്ദേശമെന്ന് റോണോ വിശദീകരണം നൽകിയിരുന്നു.കുറച്ചു ദിവസങ്ങൾക്കു മുമ്പ് ലയണൽ മെസ്സിക്ക് ‘ഫിഫ ബെസ്റ്റ് അവാർഡ്’ ലഭിച്ചതാണ് റോണോയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിലെ സാഹചര്യം.

നേരത്തെയും പലതവണ മെസ്സിയുടെ അവാർഡ് നേട്ടങ്ങൾക്കെതിരെ റൊണാൾഡോ രംഗത്ത് വന്നിരുന്നു.മെസ്സിക്കെതിരെ റോണോ നടത്തിയ ഈ പ്രസ്താവനയുടെ സാഹചര്യത്തിൽ അടുത്തമാസം നടക്കാനിരിക്കുന്ന ഇന്റർ മയാമിയും അൽ നസറും തമ്മിലുള്ള സൗഹൃദ മത്സരത്തെ ചൂടുപിടിപ്പിക്കും.

Rate this post