‘ചെറിയ തെറ്റുകൾ പോലും റിസൾട്ടിനെ ബാധിക്കും’, ബ്ലാസ്റ്റേഴ്സിന് പിഴച്ചതെവിടെ? |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ മുൻനിര സ്ഥാനങ്ങളിലുള്ള ടീമുകൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരക്ക് കീഴിലുള്ള ഒഡിഷ എഫ്സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി എഫ്സി ഗോവക്ക് പിന്നിൽ ഐഎസ്എലിന്റെ പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തെത്തി.
ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനുശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ കുറിച്ചും ചർച്ച ചെയ്തു. ഒഡീഷ എഫ്സിയെ പോലെയുള്ള ഈ സീസണിൽ കിരീടങ്ങൾ നേടാൻ കഴിവുള്ള ശക്തരായ ടീമുകൾക്കെതിരെ മത്സരിക്കുമ്പോൾ ചെറിയ പിഴവുകൾ വരുത്തിയാൽ പോലും വലിയ വ്യത്യാസമുണ്ടാക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞത്. കൂടാതെ മത്സരം പരാജയപ്പെട്ടതിൽ നിരാശയുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രകടിപ്പിച്ചു.
“ഇതുവരെ സീസണിൽ സ്ഥിരതയോടെ മുന്നേറുന്ന മുഴുവൻ ടീമുകൾക്കെതിരെ നമ്മൾ കളിക്കുമ്പോൾ ഈ സീസണിലൊരിക്കലും മുഴുവൻ സ്ക്വാഡുമായി ഒരു മത്സരം പോലും കളിക്കാൻ സാധിക്കാത്ത ടീമെന്ന നിലയിൽ നമുക്ക് ചില മത്സരങ്ങൾ കഠിനമാണ്. ഇനിയൊരിക്കലും ഒരു മത്സരത്തിലും എല്ലാവരെയും ഒരുമിച്ചു ഈ സീസണിൽ ഞങ്ങൾക്ക് ലഭ്യമാകില്ല. ഓരോ മത്സരവും ഞങ്ങൾക്കോരോ കഥകളും പാഠങ്ങളുമാണ്.”
.@RoyKrishna21's 2nd half brace helped the #KalingaWarriors bag all 3️⃣ points in #OFCKBFC! 💪
— Indian Super League (@IndSuperLeague) February 2, 2024
Watch the full highlights here: https://t.co/PQyACZEUUD#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #OdishaFC #KeralaBlasters #ISLRecap | @JioCinema @Sports18 @OdishaFC pic.twitter.com/ZzlTol8bDq
“കളി തോറ്റതിൽ ഞങ്ങൾക്ക് സന്തോഷമില്ല, എന്നാൽ ഈ ചെറിയ വിശദാംശങ്ങൾ, ചെറിയ പിഴവുകൾ തുടങ്ങിയവ ഒഡീഷ എഫ്സിയെ പോലുള്ള ടീമുകൾക്കെതിരെ ഇത്തരത്തിലുള്ള വലിയ തലത്തിൽ വ്യത്യാസം വരുത്തുന്നു.” – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരിശീലകനായ ഇവാൻ വുകമനോവിച് ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന് ശേഷം പറഞ്ഞ വാക്കുകളാണിത്. കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി ഒഡിഷ രണ്ടാം സ്ഥാനത്തെത്തി.