‘അദ്ദേഹം ഒരു ഫുട്ബോൾ ഡോക്ടറെ പോലെയാണ്’ : മാക് അലിസ്റ്ററിനെ പ്രശംസിച്ച് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് | Mac Allister

ആൻഫീൽഡിൽ ചെൽസിയെ 4-1ന് തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചു പോയിന്റിന്റെ ലീഡുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ മികച്ച ഫോമിലാണ്. യുർഗൻ ക്ലോപ്പിൻ്റെ ക്ലബിൽ നിന്നുള്ള വിടവാങ്ങൽ ആസന്നമായതിനാൽ അദ്ദേഹത്തിന് ഏറ്റവും മികച്ചത് നൽകി സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കളിക്കാർ. ക്ലോപ്പിൻ്റെ വിരമിക്കൽ വാർത്ത തങ്ങൾക്ക് ഒരു ഉത്തേജനം നൽകിയെന്ന് വിർജിൽ വാൻ ഡിജ്ക് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഈ സീസണിൽ ലിവർപൂളിൻ്റെ ആധിപത്യമുള്ള പ്രകടനത്തിന്റെ ഓർക്കസ്ട്രേറ്റർമാരിൽ ഒരാൾ അർജൻ്റീനിയൻ മാക് അലിസ്റ്റർ ആണ്. മാക് അലിസ്റ്റർ ലിവർപൂളിനായി സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.ഒരു ഫുട്ബോൾ ഡോക്ടർ എന്ന പോലെയാണ് അർജന്റീന താരം മാക് അല്ലിസ്റ്റർ പ്രകടനം നടത്തുന്നതെന്ന് ക്ളോപ്പ് പറഞ്ഞു. മാക് അല്ലിസ്റ്റർക്ക് ഫാമിലിയിൽ നിന്നും ലഭിക്കുന്ന പിന്തുണയെയും ക്ളോപ്പ് വളരെയധികം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

“നിലാവുള്ള ചന്ദ്രനെ പോലെ വളരെയധികം ആകർഷിക്കുന്ന കളിക്കാരനാണ് മാക് അല്ലിസ്റ്റർ. ഒരു ഫുട്ബോൾ ഡോക്ടർ എന്ന പോലെയാണ് അവൻ മിഡ്‌ഫീൽഡിൽ പ്രകടനം കാഴ്ച വെക്കുന്നത്. രസകരമായ കഥ എന്തെന്നാൽ അദ്ദേഹത്തിന്റെ ഫാമിലി മത്സരങ്ങളെ വിശകലനം ചെയ്യും, ആ അറിവുകൾക്ക് മാക് അലിസ്റ്ററിന്റെ പിതാവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മാക് അല്ലിസ്റ്റർ പ്രത്യേകതയുള്ളവനാണ്, വളരെയധികം ആക്രമണകാരിയും മിടുക്കനുമാണ്.” ക്ളോപ്പ് പറഞ്ഞു.

ഞായറാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ടൈറ്റിൽ ചലഞ്ചർമാരായ ആഴ്‌സണലിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ലിവർപൂൾ.

2.6/5 - (8 votes)