മെസ്സിയാണ് ‘GOAT’, റൊണാൾഡോയെക്കാൾ മികച്ചത് ഞാനും നെയ്മറുമെന്ന് മുൻ റയൽ താരം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ ഏറ്റവും മികച്ച താരം ആരാണെന്ന് എന്നതിനുള്ള നിരവധി മത്സരങ്ങളും പല താരങ്ങളുടെയും ഫുട്ബോൾ ലോകത്തിലെ മഹാന്മാരുടെയും അഭിപ്രായ വ്യത്യാസങ്ങളെല്ലാം നമ്മൾ കണ്ടതാണ്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന് തന്നെയാണ് ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അറിയപ്പെടുന്നത്.

അതേസമയം ലിയോ മെസ്സി മാത്രമാണ് തന്നെക്കാൾ ഏറ്റവും മികച്ച താരമെന്നും ശുദ്ധമായ ഫുട്ബോൾ കളിക്കുന്നതിൽ ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ മികച്ചത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെയും ചെൽസിയുടെയും മുൻ താരമായ ഏദൻ ഹസാർഡ്. ചിലപ്പോൾ ശുദ്ധമായ ഫുട്ബോൾ കളിക്കുന്നതിൽ നെയ്മർ ജൂനിയർ തനെക്കാൾ മികച്ച താരമാകുമെന്നും ഹസാർഡ് പറഞ്ഞു.

“ചിലപ്പോൾ ലിയോ മെസ്സി മാത്രമായിരിക്കും എന്നെക്കാൾ മികച്ച ഒരേയൊരു താരം. ലിയോ മെസ്സി എഫ്സി ബാഴ്സലോണയിൽ കളിക്കുമ്പോൾ കളി കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ എഫ് സി ബാഴ്സലോണയുടെ വിടപറഞ്ഞതിനുശേഷം ലിയോ മെസ്സിയുടെ കളി കൂടുതൽ ഞാൻ കണ്ടിട്ടില്ല, പക്ഷേ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം, മെസ്സിയുടെ അടുക്കൽ നിന്നും ബോൾ എടുക്കുക എന്നത് അസാധ്യമാണ്. ക്രിസ്ത്യാനോ റൊണാൾഡോ എന്നെക്കാൾ വലിയ താരമാണ്, പക്ഷേ ശുദ്ധമായ ഫുട്ബോൾ കളിക്കുന്നതിന്റെ കാര്യം നോക്കുകയാണെങ്കിൽ റൊണാൾഡോ എന്നേക്കാൾ മികച്ചവനല്ല. ചിലപ്പോൾ ശുദ്ധമായ ഫുട്ബോൾ കളിക്കുന്ന കാര്യത്തിൽ നെയ്മർ ജൂനിയർ എന്നെക്കാൾ മികച്ചതാകാം.” – ഈഡൻ ഹസാർഡ് പറഞ്ഞു.

2019 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഈഡൻ ഹസാർഡ് ഒരു സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെട്ടത്. 2019 നു ശേഷം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിലേക്ക് ചേക്കേറിയ ഈഡൻ ഹസാർഡിന് പിന്നീടങ്ങോട്ട് പരിക്കുകളുടെയും ഫോം ഔട്ടുകളുടെയും കാലമായിരുന്നു. ഈയിടെ റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങിയ താരം ഫുട്ബോളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

4.5/5 - (2 votes)