മാഡ്രിഡ് ഡെർബിയിൽ സ്റ്റോപ്പേജ് ടൈം ഗോളിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റികോ മാഡ്രിഡ് : യുവന്റസിനെ കീഴടക്കി ഇന്റർ മിലാൻ |Real Madrid
ലാലിഗയിൽ ഇന്നലെ സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റികോ മാഡ്രിഡ്. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. മാർക്കോസ് ലോറൻ്റേ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് അത്ലറ്റികോ മാഡ്രിഡ് സമനില നേടിയത്.ആദ്യ പകുതിയിൽ ബ്രാഹിം ഡയസിൻ്റെ ഗോളിലാണ് റയൽ മാഡ്രിഡ് ലീഡ് നേടിയത്.
23 മത്സരങ്ങളിൽ നിന്നും 58 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ ദിവസം റയൽ സോസിഡാഡിനോട് സമനില വഴങ്ങിയ ജിറോണക്ക് 56 പോയിന്റാണുള്ളത്.മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ രണ്ട് പോയിന്റ് പിന്നിൽ 48 പോയിൻ്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്ത് തുടരുന്നു. പരിക്കേറ്റ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഇല്ലാതെയാണ് റയൽ മാഡ്രിഡ് അത്ലറ്റിക്കോയെ നേരിട്ടത്.
Real Madrid can go 4️⃣ points clear on 🔝 of the table if they beat Atlético tomorrow 🤨 pic.twitter.com/sWbEPHNDRf
— 433 (@433) February 3, 2024
20-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. വാസ്കസ് നല്കിയ പാസിനൊടുവിലായിരുന്നു ബ്രാഹിം ഡയസ് അത്ലറ്റിക്കോ വലയില്‍ പന്തെത്തിച്ചത്. അത്ലറ്റിക്കോ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്.കളിയുടെ അവസാന നിമിഷങ്ങളിൽ മെംഫിസ് ഡിപേയുടെ ക്രോസിൽ നിന്ന് റയൽ കീപ്പർ ആൻഡ്രി ലുനിനെ മറികടന്ന് മിഡ്ഫീൽഡർ ലോറെൻ്റെ ഹെഡ്ഡറിലൂടെ ഡീഗോ സിമിയോണിയുടെ ടീമിന്റെ സമനില ഗോൾ നേടി.
സീരി എ യിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഫെഡറിക്കോ ഗാട്ടിയുടെ സെൽഫ് ഗോളിൽ ഇന്റർ മിലാൻ സ്ഥാനക്കാരായ യുവൻ്റസിനെതിരെ 1-0 ന് ജയിച്ചു. ജയത്തോടെ 22 മത്സരങ്ങളിൽ നിന്നും 57 പോയിന്റുമായി ഇന്റർ മിലാൻ ഒന്നാം സ്ഥാനം നിലനിർത്തി. 23 മത്സരങ്ങളിൽ നിന്നും യുവന്റസിന് 53 ഉം ,എസി മിലാൻ 49 പോയിൻ്റുമായി മൂന്നാമതാണ്.ചാൾസ് ഡി കെറ്റെലറെയുടെ രണ്ട് ഗോളുകൾ, അറ്റലാൻ്റയെ ലാസിയോയ്ക്കെതിരെ 3-1ന് ഹോം ജയത്തിലേക്ക് നയിച്ചു, ഇത് അവരെ സീരി എയിൽ അവരെ 39 പോയിൻ്റുമായി നാലാം സ്ഥാനത്തേക്ക് ഉയർത്തി.