റയൽ മാഡ്രിഡും സഹതാരങ്ങളും റൊണാൾഡോയെ ഒഴിവാക്കുകയാണോ? നെയ്മറിനെ പിന്തുണച്ച റാമോസ് ചെയ്തതും ഇതാണ്..
ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ തുടങ്ങിയ താരങ്ങളുടെ ജന്മദിനമായിരുന്നു ഫെബ്രുവരി 5. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ തന്റെ 32 മത്തെ വയസ്സിലേക്ക് കടന്നപ്പോൾ ഫുട്ബോൾ ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ പ്രായം തളർത്താത്ത 39 വയസ്സിലേക്കാണ് സ്കോർ ചെയ്തത്.
ലോകഫുട്ബോളിൽ നിന്നും ആരാധകരിൽ നിന്നുമെല്ലാം നിരവധി ജന്മദിനാശംസകൾ ആണ് ഇരുതാരങ്ങൾക്കും ലഭിച്ചത്. ലാലിഗ, ഫിഫ വേൾഡ് കപ്പ്, സീരി എ തുടങ്ങി ക്രിസ്ത്യാനോ റൊണാൾഡോ മുൻപ് കളിച്ച ലീഗുകളും യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളും താരത്തിനുവേണ്ടി ജന്മദിനാശംസകൾ നേർന്നപ്പോൾ പ്രധാനമായും ചർച്ചാവിഷയമായത് റയൽ മാഡ്രിഡിന്റെ ജന്മദിനാശംസകൾ ഇല്ലായിരുന്നു എന്നതാണ്.
റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെ മികച്ച ഗോൾ സ്കോററും ഏറ്റവും മികച്ച താരവുമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് ജന്മദിനാശംസകൾ പോലും നൽകുവാൻ റയൽ മാഡ്രിഡ് മനസ് കാണിച്ചില്ല. അതേസമയം ക്രിസ്ത്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിലേതുൾപ്പടെയുള്ള ഒരുമിച്ച് കളിച്ച സഹതാരങ്ങളിൽ പലരും റൊണാൾഡോക്ക് ജന്മദിനാശംസകൾ നേർന്നിട്ടില്ല എന്നത് മറ്റൊരു വസ്തുത കൂടിയാണ്.
Sergio Ramos wishes Neymar and Januzaj on their birthdays but not Cristiano Ronaldo.
— Omifyyy (@omifyyy) February 5, 2024
What happened to Ex Madrid players? 👀 pic.twitter.com/aCjqo3jTfm
ക്രിസ്ത്യാനോ റൊണാൾഡോ നിരവധി വർഷങ്ങളോളം റയൽ മാഡ്രിഡിൽ കളിച്ച റയൽ മാഡ്രിഡിന്റെ ഗോൾഡൻ ടീമിന്റെ നായകനായിരുന്ന സെർജിയോ റാമോസ് തന്റെ നിലവിലെ ക്ലബ്ബായ സേവിയ്യയിലെ സഹതാരത്തിനും ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലെ മുൻസഹതാരമായ നെയ്മർ ജൂനിയറിനും ജന്മദിനാശംസകൾ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നേർന്നപ്പോൾ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് മാത്രം ജന്മദിനാശംസകൾ റാമോസ് നൽകിയില്ല. റാമോസിനെ കൂടാതെ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള നിരവധി താരങ്ങളും ചെയ്തത് ഇത് തന്നെയാണ്.